പുതിയ നിയമംMOV

മത്തായി 2

1ഹെരോദാരാജാവിന്‍റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി:

2യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്‍റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

3ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്,

4ജനത്തിന്‍റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു.

5അവര്‍ അവനോടു: യെഹൂദ്യയിലെ ബേത്‍ലഹേമില്‍ തന്നെ:

6“യെഹൂദ്യദേശത്തിലെ ബേത്‍ലഹേമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്‍റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

7എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

8അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍; കണ്ടെത്തിയാല്‍ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു.

9രാജാവ് പറഞ്ഞതു കേട്ട് അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.

10നക്ഷത്രം കണ്ടതുകൊണ്ട് അവര്‍ അത്യന്തം സന്തോഷിച്ചു:

11ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു.

12ഹെരോദാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ട് അവര്‍ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

13അവര്‍ പോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു.

14അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍തന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.

15ഹെരോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു: “മിസ്രയീമില്‍നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.

16വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്‍ലഹേമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.

17“റാമായില്‍ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു; അവര്‍ ഇല്ലായ്കയാല്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു”

18എന്ന് യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.

19എന്നാല്‍ ഹെരോദാവ് കഴിഞ്ഞുപോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍വച്ചു യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി:

20ശിശുവിനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവര്‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തേക്കു പോക എന്നു പറഞ്ഞു.

21അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു.

22എന്നാല്‍ യെഹൂദ്യയില്‍ അര്‍ക്കെലയൊസ് തന്‍റെ അപ്പനായ ഹെരോദാവിനു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാന്‍ ഭയപ്പെട്ടു, സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.

23അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.