പുതിയ നിയമംMOV
1ആ നാഴികയില്‍ ശിഷ്യന്മാര് യേശുവിന്റെ അടുക്കെ വന്നു. സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര് എന്നു ചോദിച്ചു.
2അവന് ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവില്‍ നിറുത്തി:
3നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
4ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു.
5ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു.
6എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന് ആരെങ്കിലും ഇടര്‍ച്ചവരുത്തിയാലോ അവന്റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നത് അവനു നന്ന്.
7ഇടര്‍ച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.
8നിന്റെ കൈയോ കാലോ നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനെക്കാള്‍ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നതു നിനക്കു നന്ന്.
9നിന്റെ കണ്ണ് നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ ഒറ്റക്കണ്ണനായി ജീവനില്‍ കടക്കുന്നതു നിനക്കുനന്ന്.
10ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്വിന്.
11സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്ന് തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?
13അതിനെ കണ്ടെത്തിയാല്‍ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
14അങ്ങനെ തന്നെ ഈ ചെറിയവരില്‍ ഒരുത്തന് നശിച്ചുപോകുന്നതു സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
15നിന്റെ സഹോദരന് നിന്നോടു പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവനു ബോധം വരുത്തുക; അവന് നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.
16കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
17അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന് നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
18നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
19ഭൂമിയില്‍വച്ചു നിങ്ങളില്‍ രണ്ടു പേര് യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗസ്ഥനായ എന്റെ പിതാവിങ്കല്‍നിന്ന് അവര്‍ക്കു ലഭിക്കും;
20രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.
21അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്ന്: കര്‍ത്താവേ, സഹോദരന് എത്ര വട്ടം എന്നോട് പിഴച്ചാല്‍ ഞാന്‍ ക്ഷമിക്കേണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു.
22യേശു അവനോട്: ഏഴു വട്ടമല്ല, ഏഴ് എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
23സ്വര്‍ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
24അവന് കണക്കു നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
25അവനു വീട്ടുവാന് വകയില്ലായ്കയാല്‍ അവന്റെ യജമാനന് അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.
26അതുകൊണ്ട് ആ ദാസന് വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.
27അപ്പോള്‍ ആ ദാസന്റെ യജമാനന് മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.
28ആ ദാസന് പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീര്‍ക്കുക എന്നു പറഞ്ഞു.
29അവന്റെ കൂട്ടുദാസന്‍: എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്ന് അവനോട് അപേക്ഷിച്ചു.
30എന്നാല്‍ അവന് മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.
31ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32യജമാനന് അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കയാല്‍ ഞാന്‍ ആ കടംഒക്കെയും ഇളച്ചുതന്നുവല്ലോ.
33എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു.
34അങ്ങനെ യജമാനന് കോപിച്ച്, അവന് കടമൊക്കെയും തീര്‍ക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു.
35നിങ്ങള്‍ ഓരോരുത്തന് സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല് സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.