പുതിയ നിയമംMOV
1ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ച് ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,
2അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ച് അവന്റെവസ്ത്രം വെളിച്ചംപോലെ വെള്ളയായിത്തീര്‍ന്നു.
3മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.
4അപ്പോള്‍ പത്രൊസ് യേശുവിനോട്: കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം, ഒന്ന് നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു.
5അവന് പറയുമ്പോള്‍ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേല്‍ നിഴലിട്ടു; മേഘത്തില്‍നിന്ന്: ഇവന് എന്റെ പ്രിയപുത്രന്, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബ്ദവും ഉണ്ടായി.
6ശിഷ്യന്മാര് അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
7യേശു അടുത്തു ചെന്ന് അവരെ തൊട്ടു: എഴുന്നേല്പിന്‍, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
8അവര്‍ തല പൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
9അവര്‍ മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട്: മനുഷ്യപുത്രന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുത് എന്നു കല്പിച്ചു.
10ശിഷ്യന്മാര് അവനോട്: എന്നാല്‍ ഏലീയാവു മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാര്‍ പറയുന്നത് എന്ത് എന്നു ചോദിച്ചു.
11അതിന് അവന്: ഏലീയാവ് വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
12എന്നാല്‍ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനും അവരാല്‍ കഷ്ടപ്പെടുവാനുണ്ട് എന്ന് ഉത്തരം പറഞ്ഞു.
13അവന് യോഹന്നാന്‍സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര് ഗ്രഹിച്ചു.
14അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന് വന്ന് അവന്റെ മുമ്പാകെ മുട്ടുകുത്തി:
15കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന് ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായിപ്പോകുന്നു.
16ഞാന്‍ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൗഖ്യം വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
17അതിനു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്ന് ഉത്തരം പറഞ്ഞു.
18യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ നാഴികമുതല്‍ സൗഖ്യം വന്നു.
19പിന്നെ ശിഷ്യന്മാര് സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്ന്: ഞങ്ങള്‍ക്ക് അതിനെ പുറത്താക്കിക്കൂടാഞ്ഞത് എന്ത് എന്നു ചോദിച്ചു.
20അവന് അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
21നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാര്‍ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
22അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോട്: മനുഷ്യപുത്രന് മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
23അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള് അവന് ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
24അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്റെ അടുക്കല്‍ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവന് പറഞ്ഞു.
25അവന് വീട്ടില്‍ വന്നപ്പോള്‍ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര് ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവന് പറഞ്ഞു.
26യേശു അവനോട്: എന്നാല്‍ പുത്രന്മാര് ഒഴിവുള്ളവരല്ലോ.
27എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടല്‍ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ്തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.