പുതിയ നിയമംMOV
1അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കല്‍ വന്നു:
2നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു.
3അവന്‍ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നത് എന്ത്?
4അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5നിങ്ങളോ ഒരുത്തന്‍ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും: നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാട് എന്നു പറഞ്ഞാല്‍
6അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു.
7കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവ്:
8“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.
9മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.
10പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍.
11മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായില്‍നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
12അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നു: പരീശന്മാര്‍ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു.
13അതിന് അവന്‍: സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്ന് ഉത്തരം പറഞ്ഞു.
15പത്രൊസ് അവനോട്: ആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16അതിന് അവന്‍ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17വായിക്കകത്തു കടക്കുന്നത്എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18വായില്‍നിന്നുപുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍നിന്നു പുറപ്പെട്ടുവരുന്നു.
20മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
21യേശു അവിടം വിട്ടു സോര്‍, സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
22ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്ന്, അവനോട്: കര്‍ത്താവേ, ദാവീദുപുത്രാ, എന്നോടു കരുണതോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
23അവന്‍ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു.
24അതിന് അവന്‍: യിസ്രായേല്‍ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു.
25എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.
26അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ഉത്തരം പറഞ്ഞു.
27അതിന് അവള്‍: അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍നിന്നു വീഴുന്നനുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
28യേശു അവളോട്: സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയത്; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൗഖ്യം വന്നു.
29യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.
30വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവന്‍റെ കാല്ക്കല്‍ വച്ചു; അവന്‍ അവരെ സൗഖ്യമാക്കി;
31ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൗഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്‍റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
32എന്നാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വച്ചു തളര്‍ന്നുപോയേക്കും എന്നു പറഞ്ഞു.
33ശിഷ്യന്മാര്‍ അവനോട്: ഇത്ര വലിയ പുരുഷാരത്തിനു തൃപ്തി വരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്ക് എവിടെനിന്ന് എന്നു പറഞ്ഞു.
34നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചു; ഏഴ്; കുറെ ചെറുമീനും ഉണ്ട് എന്ന് അവര്‍ പറഞ്ഞു.
35അവന്‍ പുരുഷാരത്തോടു നിലത്ത് ഇരിപ്പാന്‍ കല്പിച്ചു.
36ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തിനുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിനും കൊടുത്തു.
37എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറച്ചെടുത്തു.
38തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു.
39പിന്നെ അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്ത് എത്തി.