പുതിയ നിയമംMOV
1അനന്തരം അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്ക് അധികാരം കൊടുത്തു.
2പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്, അവന്‍റെ സഹോദരന്‍ യോഹന്നാന്‍,
3ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമാസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്, തദ്ദായി,
4ശിമോന്‍, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
5ഈ പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോള്‍ അവരോട് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും
6യിസ്രായേല്‍ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍തന്നെ ചെല്ലുവിന്‍.
7നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍.
8രോഗികളെ സൗഖ്യമാക്കുവിന്‍; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍; ഭൂതങ്ങളെ പുറത്താക്കുവിന്‍; സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിന്‍.
9മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും
10വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരന്‍ തന്‍റെ ആഹാരത്തിനു യോഗ്യനല്ലോ.
11ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്ന് അന്വേഷിപ്പിന്‍; പുറപ്പെടുവോളം അവിടെത്തന്നെ പാര്‍പ്പിന്‍.
12ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന് വന്ദനം പറവിന്‍.
13വീട്ടിനു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍.
15ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
16ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍.
17മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍ വച്ച് ചമ്മട്ടികൊണ്ട് അടിക്കയും
18എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അത് അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.
19എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയില്‍ തന്നെ നിങ്ങള്‍ക്കു ലഭിക്കും.
20പറയുന്നത് നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ.
21സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാര്‍ക്ക് എതിരായി മക്കള്‍ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
22എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
23എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
24ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനനു മീതെയുമല്ല;
25ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?
26അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
27ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിന്‍; ചെവിയില്‍ പറഞ്ഞു കേള്‍ക്കുന്നത് പുരമുകളില്‍നിന്നു ഘോഷിപ്പിന്‍.
28ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിന്‍.
29കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
30എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
31ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.
32മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍മുമ്പില്‍ ഞാനും ഏറ്റുപറയും.
33മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍മുമ്പില്‍ ഞാനും തള്ളിപ്പറയും.
34ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്.
35മനുഷ്യനെ തന്‍റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നത്.
36മനുഷ്യന്‍റെ വീട്ടുകാര്‍ തന്നെ അവന്‍റെ ശത്രുക്കള്‍ ആകും. എന്നെക്കാള്‍ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല;
37എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.
38തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
39തന്‍റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും.
40നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
41പ്രവാചകന്‍ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും; നീതിമാന്‍ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്‍റെ പ്രതിഫലം ലഭിക്കും.
42ശിഷ്യന്‍ എന്നുവച്ച് ഈ ചെറിയവരില്‍ ഒരുത്തന് ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.