പുതിയ നിയമംMOV
1പിന്നെ അവന് അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്ക്കുന്നവരില് ഉണ്ട് എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
2ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
3ഭൂമിയില്‍ ഒരു അലക്കുകാരനും വെളുപ്പിപ്പാന്‍ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
4അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു.
5പത്രൊസ് യേശുവിനോട്: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു.
6താന്‍ എന്തു പറയേണ്ടൂ എന്ന് അവന് അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.
7പിന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴലിട്ടു: ഇവന് എന്റെ പ്രിയപുത്രന്; ഇവനു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.
8പെട്ടെന്ന് അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
9അവര്‍ മലയില്‍നിന്ന് ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന് മരിച്ചവരില്‍നിന്ന് എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത് എന്ന് അവന് അവരോടു കല്പിച്ചു.
10മരിച്ചവരില്‍നിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ട് അവര്‍ ആ വാക്ക് ഉള്ളില്‍ സംഗ്രഹിച്ചു;
11ഏലീയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നത് എന്ത് എന്ന് അവര്‍ ചോദിച്ചു.
12അതിനു യേശു: ഏലീയാവ് മുമ്പേ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ച്: അവന് വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്ന് എഴുതിയിരിക്കുന്നത് എങ്ങനെ?
13ഏലീയാവ് വന്നു; അവനെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.
14അവന് ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.
15പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു.
16അവന് അവരോട്: നിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു.
17അതിനു പുരുഷാരത്തില്‍ ഒരുത്തന്: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.
18അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന് നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാന്‍ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവര്‍ക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു.
19അവന് അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്ന് ഉത്തരം പറഞ്ഞു.
20അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവന് നിലത്തു വീണു നുരച്ചുരുണ്ടു.
21ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവന്: ചെറുപ്പംമുതല്‍ തന്നെ.
22അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
23യേശു അവനോട്: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു.
24ബാലന്റെ അപ്പന് ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുത് എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
26അപ്പോള്‍ അതു നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന് മരിച്ചപോലെ ആയി.
27യേശു അവനെ കൈക്കു പിടിച്ചു നിവിര്‍ത്തി, അവന് എഴുന്നേറ്റു.
28വീട്ടില്‍ വന്നശേഷം ശിഷ്യന്മാര് സ്വകാര്യമായി അവനോട്: ഞങ്ങള്‍ക്ക് അതിനെ പുറത്താക്കുവാന്‍ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു.
29പ്രാര്‍ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്ന് അവന് പറഞ്ഞു.
30അവിടെനിന്ന് അവര്‍ പുറപ്പെട്ടു ഗലീലയില്‍ക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവന് ഇച്ഛിച്ചു.
31അവന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രന് മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാള്‍ കഴിഞ്ഞശേഷം അവന് ഉയിര്ത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
32ആ വാക്ക് അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
33അവന് കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍: നിങ്ങള്‍ വഴിയില്‍വച്ചു തമ്മില്‍ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു.
34അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര് എന്നു വഴിയില്‍വച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
35അവന് ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവന് മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന് എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
36ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവില്‍ നിറുത്തി അണച്ചുകൊണ്ട് അവരോട്:
37ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
38യോഹന്നാന് അവനോട്: ഗുരോ, ഒരുവന് നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന് നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
39അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചു പറവാന്‍ കഴിയുന്നവന് ആരും ഇല്ല .
40നമുക്കു പ്രതികൂലമല്ലാത്തവന്‍ നമുക്ക് അനുകൂലമല്ലോ.
41നിങ്ങള്‍ ക്രിസ്തുവിനുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
42എങ്കല് വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന് ഇടര്‍ച്ച വരുത്തുന്നവന്റെ കഴുത്തില്‍ വലിയൊരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.
43നിന്റെ കൈ നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
44ഊനനായി ജീവനില്‍ കടക്കുന്നതു രണ്ടു കൈയുമുള്ളവന് ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്ക് നല്ലത്.
45നിന്റെ കാല് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
46മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലത്.
47നിന്റെ കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്ക് നല്ലത്.
48അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല.
49എല്ലാവനും തീകൊണ്ട് ഉപ്പിടും.
50ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല് അതിനു രസം വരുത്തും? നിങ്ങളില്‍ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍.