പുതിയ നിയമംMOV
1അവന്‍ ദൈവാലയത്തെ വിട്ടുപോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു.
2യേശുഅവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല്‍ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.
3പിന്നെ അവന്‍ ഒലിവുമലയില്‍ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോള്‍ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു:
4അത് എപ്പോള്‍ സംഭവിക്കും? അതിന് എല്ലാം നിവൃത്തിവരുന്ന കാലത്തിന്‍റെ ലക്ഷണം എന്ത് എന്ന് ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.
5യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.
6ഞാന്‍ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകര്‍ എന്‍റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
7എന്നാല്‍ നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാല്‍ അത് അവസാനമല്ല.
8ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്‍റെ ആരംഭമത്രേ.
9എന്നാല്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍ വച്ചു തല്ലുകയും എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
10എന്നാല്‍ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
11അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടൂ എന്നു മുന്‍കൂട്ടി വിചാരപ്പെടരുത്. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതുതന്നെ പറവിന്‍; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ.
12സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
13എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാല്‍ അവസാനത്തോളം സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.
14എന്നാല്‍ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, -വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ- അന്നു യെഹൂദ്യദേശത്ത് ഉള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ.
15വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടില്‍നിന്നു വല്ലതും എടുപ്പാന്‍ കടക്കയോ അരുത്.
16വയലില്‍ ഇരിക്കുന്നവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുത്.
17ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
18എന്നാല്‍ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ഥിപ്പിന്‍.
19ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
20കര്‍ത്താവ് ആ നാളുകളെ ചുരുക്കിയിട്ടില്ല എങ്കില്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന്‍ തിരഞ്ഞെടുത്ത വൃതന്മാര്‍ നിമിത്തമോ അവന്‍ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
21അന്ന് ആരെങ്കിലും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാല്‍ വിശ്വസിക്കരുത്.
22കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
23നിങ്ങളോ സൂക്ഷിച്ചുകൊള്‍വിന്‍; ഞാന്‍ എല്ലാം നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞുവല്ലോ.
24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യന്‍ ഇരുണ്ടുപോകയും ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കയും
25ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകയും ചെയ്യും.
26അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
27അന്ന് അവന്‍ തന്‍റെ ദൂതന്മാരെ അയച്ച്, തന്‍റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല്‍ ആകാശത്തിന്‍റെ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
29അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.
30ഇത് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
32ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല .
33ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്‍വിന്‍; ഉണര്‍ന്നും പ്രാര്‍ഥിച്ചും കൊണ്ടിരിപ്പിന്‍.
34ഒരു മനുഷ്യന്‍ വീടു വിട്ടു പരദേശത്തു പോകുമ്പോള്‍ ദാസന്മാര്‍ക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതില്‍ക്കാവല്ക്കാരനോട് ഉണര്‍ന്നിരിപ്പാന്‍ കല്പിച്ചതുപോലെ തന്നെ.
35യജമാനന്‍ സന്ധ്യക്കോ അര്‍ധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്ന് അറിയായ്കകൊണ്ട്,
36അവന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണര്‍ന്നിരിപ്പിന്‍.
37ഞാന്‍ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണര്‍ന്നിരിപ്പിന്‍.