പഴയ നിയമംMOV
1യഹോവേ, ഞങ്ങള്‍ക്ക് എന്തു ഭവിക്കുന്നു എന്ന് ഓര്‍ക്കേണമേ; ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
2ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയിപ്പോയിരിക്കുന്നു.
3ഞങ്ങള്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര്‍ വിധവമാരായിത്തീര്‍ന്നിരിക്കുന്നു.
4ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലയ്ക്കു വാങ്ങിക്കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.
5ഞങ്ങളെ പിന്തുടരുന്നവര്‍ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു; ഞങ്ങള്‍ക്കു വിശ്രാമവുമില്ല.
6അപ്പം തിന്നു തൃപ്തരാകേണ്ടതിന് ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
7ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.
8ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിപ്പാന്‍ ആരുമില്ല.
9മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.
10ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
11അവര്‍ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
12അവന്‍ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
13യൗവനക്കാര്‍ തിരികല്ലു ചുമക്കുന്നു; ബാലന്മാര്‍ വിറകുചുമടുംകൊണ്ടു വീഴുന്നു.
14വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.
15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീര്‍ന്നിരിക്കുന്നു.
16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള്‍ പാപം ചെയ്കകൊണ്ട് ഞങ്ങള്‍ക്ക് അയ്യോ കഷ്ടം!
17ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിനു രോഗംപിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.
18സീയോന്‍പര്‍വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ.
19യഹോവേ, നീ ശാശ്വതനായും നിന്‍റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
20നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്‍ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?
21യഹോവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.
22അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?