പഴയ നിയമംMOV

ന്യായാധിപന്മാര്‍ 10

1അബീമേലെക്കിന്‍റെ ശേഷം ദോദോവി ന്‍റെ മകനായ പൂവാവിന്‍റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവന്‍ പാര്‍ത്തത്.

2അവന്‍ യിസ്രായേലിന് ഇരുപത്തിമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കം ചെയ്തു.

3അവന്‍റെശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തിരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.

4അവന് മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്ക് മുപ്പത് ഊരുകളും ഉണ്ടായിരുന്നു; അവയ്ക്ക് ഇന്നുവരെയും ഹവ്വോത്ത്-യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ്‍ദേശത്ത് ആകുന്നു.

5യായീര്‍ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.

6യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു,യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.

7അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കൈയിലും അമ്മോന്യരുടെ കൈയിലും ഏല്പി ച്ചു.

8അവര്‍ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോര്‍ദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെ രുക്കി.

9അമ്മോന്യര്‍ യെഹൂദായോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.

10യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

11യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യര്‍, അമോര്യര്‍, അമ്മോ ന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കൈയിൽനിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

12സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെ രുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു.

13എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.

14നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിന്‍; അവര്‍ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.

15യിസ്രായേൽമക്കള്‍ യഹോവയോട്: ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്‍റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇ ന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.

16അവര്‍ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേ വിച്ചു; യിസ്രായേലിന്‍റെ അരിഷ്ടതയിൽ അവനു സഹതാപം തോന്നി.

17അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒ രുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി.

18ഗി ലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകല നിവാസി കള്‍ക്കും തലവനാകും എന്നു പറഞ്ഞു.