പഴയ നിയമംMOV
1യിസ്രായേൽമക്കള്‍ യോര്‍ദ്ദാനക്കരെ കിഴക്ക് അര്‍ന്നോന്‍താഴ്വരമുതൽ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള രാജ്യവും കിഴക്കേ അരാബാ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
2ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും
3കിന്നെരോത്ത്കടലും അരാബായിലെ കടലായ ഉപ്പുകടലുംവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കേ അരാബായും പിസ്ഗാച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
4ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,
5ഹെര്‍മ്മോന്‍പര്‍വതവും സൽക്കായും ബാശാന്‍ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോന്‍രാജാവായ സീഹോന്‍റെ അതിര്‍വരെയും വാണിരുന്നു.
6അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7എന്നാൽ യോശുവയും യിസ്രായേൽമക്കളും യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്‍റെ താഴ്വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
8മലനാട്ടിലും താഴ്വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍, അമോര്യന്‍, കനാന്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവര്‍ തന്നെ.
9യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്;
10യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോന്‍രാജാവ് ഒന്ന്;
11യര്‍മ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്;
12എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസര്‍രാജാവ് ഒന്ന്;
13ദെബീര്‍രാജാവ് ഒന്ന്; ഗേദെര്‍രാജാവ് ഒന്ന്;
14ഹോര്‍മ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്;
15ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;
16മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്;
17തപ്പൂഹാരാജാവ് ഒന്ന്; ഹേഫെര്‍രാജാവ് ഒന്ന്;
18അഫേക് രാജാവ് ഒന്ന്; ശാരോന്‍രാജാവ് ഒന്ന്;
19മാദോന്‍രാജാവ് ഒന്ന്; ഹാസോര്‍രാജാവ് ഒന്ന്;
20ശിമ്രോന്‍-മെരോന്‍രാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്;
21താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;
22കാദേശ്‍രാജാവ് ഒന്ന്; കര്‍മ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്;
23ദോര്‍മേട്ടിലെ ദോര്‍രാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്;
24തിര്‍സ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാര്‍.