പഴയ നിയമംMOV
1മര്‍ത്യനു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്‍റെ ജീവകാലം കൂലിക്കാരന്‍റെ ജീവകാലംപോലെതന്നെ.
2വേലക്കാരന്‍ നിഴൽ വാഞ്ഛിക്കുന്നതു പോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
3വ്യര്‍ഥമാസങ്ങള്‍ എനിക്ക് അവകാശമായ് വന്നു, കഷ്ടരാത്രികള്‍ എനിക്ക് ഓഹരിയായിത്തീര്‍ന്നു.
4കിടക്കുന്നേരം: ഞാന്‍ എപ്പോള്‍ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5എന്‍റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്‍റെ ത്വക്കിൽ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
6എന്‍റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7എന്‍റെ ജീവന്‍ ഒരു ശ്വാസംമാത്രം എന്നോര്‍ക്കേണമേ; എന്‍റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല; നിന്‍റെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറി വരുന്നില്ല.
10അവന്‍ തന്‍റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്‍റെ ഇടം ഇനി അവനെ അറികയുമില്ല.
11ആകയാൽ ഞാന്‍ എന്‍റെ വായടയ്ക്കയില്ല; എന്‍റെ മനഃപീഡയിൽ ഞാന്‍ സംസാരിക്കും; എന്‍റെ മനോവ്യസനത്തിൽ ഞാന്‍ സങ്കടം പറയും.
12നീ എനിക്കു കാവലാക്കേണ്ടതിന് ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?
13എന്‍റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്‍റെ മെത്ത എന്‍റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാൽ
14നീ സ്വപ്നംകൊണ്ട് എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15ആകയാൽ ഞാന്‍ ഞെക്കിക്കൊലയും ഈ അസ്ഥികൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.
16ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്‍റെമേൽ ദൃഷ്‍ടിവയ്ക്കേണ്ടതിനും
18അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിനും അവന്‍ എന്തുള്ളൂ?
19നീ എത്രത്തോളം നിന്‍റെ നോട്ടം എങ്കൽനിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
20ഞാന്‍ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കുതന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
21എന്‍റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോള്‍ ഞാന്‍ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാന്‍ ഇല്ലാതിരിക്കും.