പഴയ നിയമംMOV
1എങ്കിലോ ഇയ്യോബേ, എന്‍റെ ഭാഷണം കേട്ടുകൊള്‍ക; എന്‍റെ സകല വാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.
2ഇതാ, ഞാന്‍ ഇപ്പോള്‍ എന്‍റെ വായ് തുറക്കുന്നു; എന്‍റെ വായിൽ എന്‍റെ നാവു സംസാരിക്കുന്നു.
3എന്‍റെ വചനങ്ങള്‍ എന്‍റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്‍റെ അധരങ്ങള്‍ അറിയുന്നത് അവ പരമാര്‍ഥമായി പ്രസ്താവിക്കും.
4ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്‍ടിച്ചു; സര്‍വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
5നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്‍റെ മുമ്പാകെ നിന്നുകൊള്‍ക.
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവന്‍; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
7എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്‍റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
8ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്‍റെ വാക്ക് ഞാന്‍ കേട്ടതും എന്തെന്നാൽ:
9ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍; ഞാന്‍ നിര്‍ദോഷി; എന്നിൽ അകൃത്യവുമില്ല.
10അവന്‍ എന്‍റെ നേരേ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
11അവന്‍ എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്‍റെ പാതകളെയൊക്കെയും സൂക്ഷിച്ചുനോക്കുന്നു.
12ഇതിനു ഞാന്‍ നിന്നോട് ഉത്തരം പറയാം: ഇതിൽ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.
13നീ അവനോട് എന്തിനു വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവന്‍ കാരണം പറയുന്നില്ലല്ലോ.
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.
15ഗാഢനിദ്ര മനുഷ്യര്‍ക്കുണ്ടാകുമ്പോള്‍, അവര്‍ ശയ്യമേൽ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തിൽ, രാത്രിദര്‍ശനത്തിൽത്തന്നെ,
16അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.
17മനുഷ്യനെ അവന്‍റെ ദുഷ്കര്‍മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗര്‍വത്തിൽനിന്നു രക്ഷിപ്പാനും തന്നെ.
18അവന്‍ കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്‍റെ ജീവനെയും കാക്കുന്നു.
19തന്‍റെ കിടക്കമേൽ അവന്‍ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്.
20അതുകൊണ്ട് അവന്‍റെ ജീവന്‍ അപ്പവും അവന്‍റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.
21അവന്‍റെ മാംസം ക്ഷയിച്ച് കാണ്‍മാനില്ലാതെയായിരിക്കുന്നു; കാണ്‍മാനില്ലാതിരുന്ന അവന്‍റെ അസ്ഥികള്‍ പൊങ്ങിനില്ക്കുന്നു.
22അവന്‍റെ പ്രാണന്‍ ശവക്കുഴിക്കും അവന്‍റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.
23മനുഷ്യനോട് അവന്‍റെ ധര്‍മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതന്‍ അവനുവേണ്ടി ഉണ്ടെന്നുവരികിൽ
24അവന്‍ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും.
25അപ്പോള്‍ അവന്‍റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
26അവന്‍ ദൈവത്തോടു പ്രാര്‍ഥിക്കും; അവന്‍ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന് അവന്‍റെ നീതിയെ പകരം കൊടുക്കും.
27അവന്‍ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്: ഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന് എന്നോടു പകരം ചെയ്തിട്ടില്ല.
28അവന്‍ എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്‍റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
30അവന്‍റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിനും ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.
31ഇയ്യോബേ, ശ്രദ്ധവച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.
32നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്‍റെ താൽപര്യം.
33ഇല്ലന്നുവരികിൽ, നീ എന്‍റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.