പഴയ നിയമംMOV
1ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സര്‍വശക്തന്‍ തരുന്ന അവകാശവും എന്ത്?
3നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്ക് വിപത്തുമല്ലയോ?
4എന്‍റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്‍റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
5ഞാന്‍ കപടത്തിൽ നടന്നുവെങ്കിൽ, എന്‍റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ-
6ദൈവം എന്‍റെ പരമാര്‍ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കി നോക്കുമാറാകട്ടെ-
7എന്‍റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്‍റെ ഹൃദയം എന്‍റെ കണ്ണിനു പിന്തുടര്‍ന്നുവെങ്കിൽ, വല്ല കറയും എന്‍റെ കൈക്കു പറ്റിയെങ്കിൽ,
8ഞാന്‍ വിതച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്‍റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
9എന്‍റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്‍റെ വാതിൽക്കൽ ഞാന്‍ പതിയിരുന്നു എങ്കിൽ,
10എന്‍റെ ഭാര്യ മറ്റൊരുത്തനു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെമേൽ കുനിയട്ടെ.
11അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
12അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് എന്‍റെ അനുഭവമൊക്കെയും നിര്‍മ്മൂലമാക്കും.
13എന്‍റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
14ദൈവം എഴുന്നേല്ക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?
15ഗര്‍ഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിര്‍മ്മിച്ചത് ഒരുത്തനല്ലയോ?
16ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കിൽ,
17അനാഥന് അംശം കൊടുക്കാതെ ഞാന്‍ തനിച്ച് എന്‍റെ ആഹാരം കഴിച്ചെങ്കിൽ-
18ബാല്യംമുതൽ ഞാന്‍ അപ്പന്‍ എന്ന പോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ-
19ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ട്
20അവന്‍റെ അര എന്നെ അനുഗ്രഹിച്ചില്ലങ്കിൽ, എന്‍റെ ആടുകളുടെ രോമംകൊണ്ട് അവനു കുളിര്‍ മാറിയില്ലങ്കിൽ,
21പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്‍റെ നേരേ കൈയോങ്ങിയെങ്കിൽ,
22എന്‍റെ ഭുജം തോള്‍പലകയിൽനിന്നു വീഴട്ടെ; എന്‍റെ കൈയുടെ ഏപ്പു വിട്ടുപോകട്ടെ.
23ദൈവം അയച്ച വിപത്ത് എനിക്കു ഭയങ്കരമായിരുന്നു; അവന്‍റെ ഔന്നത്യംനിമിത്തം എനിക്ക് ആവതില്ലാതെയായി.
24ഞാന്‍ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ,
25എന്‍റെ ധനം വളരെയായിരിക്കകൊണ്ടും എന്‍റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കിൽ,
26സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ട്
27എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്‍റെ വായ് എന്‍റെ കൈയെ ചുംബിക്കയും ചെയ്തുവെങ്കിൽ,
28അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.
29എന്‍റെ വൈരിയുടെ നാശത്തിങ്കൽ ഞാന്‍ സന്തോഷിക്കയോ, അവന്‍റെ അനര്‍ഥത്തിങ്കൽ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കിൽ-
30അവന്‍റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്‍റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല-
31അവന്‍റെ മേശയ്ക്കൽ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍
32എന്നിങ്ങനെ എന്‍റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലങ്കിൽ- പരദേശി തെരുവീഥിയിൽ രാപാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കനു ഞാന്‍ എന്‍റെ വാതിൽ തുറന്നുകൊടുത്തു-
33ഞാന്‍ ആദാമിനെപ്പോലെ എന്‍റെ ലംഘനം മൂടി എന്‍റെ അകൃത്യം മാര്‍വിടത്തു മറച്ചുവച്ചെങ്കിൽ,
34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിനു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ-
35അയ്യോ, എന്‍റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്‍റെ ഒപ്പ്! സര്‍വശക്തന്‍ എനിക്കുത്തരം നല്കുമാറാകട്ടെ. എന്‍റെ പ്രതിയോഗി എഴുതിയ അന്യായരേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
36അതു ഞാന്‍ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ട് അത് അണിയുമായിരുന്നു.
37എന്‍റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോട് അടുക്കും.
38എന്‍റെ നിലം എന്‍റെ നേരേ നിലവിളിക്കയോ അതിന്‍റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,
39വിലകൊടുക്കാതെ ഞാന്‍ അതിന്‍റെ വിളവു തിന്നുകയോ അതിന്‍റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
40കോതമ്പിനു പകരം കാരമുള്ളും യവത്തിനു പകരം കളയും മുളച്ചുവളരട്ടെ. (ഇയ്യോബിന്‍റെ വചനങ്ങള്‍ അവസാനിച്ചു).