പഴയ നിയമംMOV
1അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ആധിപത്യവും ഭയങ്കരത്വവും അവന്‍റെ പക്കൽ ഉണ്ട്; തന്‍റെ ഉന്നതസ്ഥലങ്ങളിൽ അവന്‍ സമാധാനം പാലിക്കുന്നു.
3അവന്‍റെ സൈന്യങ്ങള്‍ക്കു സംഖ്യയുണ്ടോ? അവന്‍റെ പ്രകാശം ആര്‍ക്ക് ഉദിക്കാതെയിരിക്കുന്നു?
4മര്‍ത്യന്‍ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?
5ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല.
6പിന്നെ പുഴുവായിരിക്കുന്ന മര്‍ത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?