പഴയ നിയമംMOV
1അതിനു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഉത്തരം പറവാന്‍ എന്‍റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്‍റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ.
3എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു.
4മനുഷ്യന്‍ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്‍റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.
6അവന്‍റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ തല മേഘങ്ങളോളം എത്തിയാലും
7അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.
8അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.
9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്‍റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.
10അവന്‍റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്‍റെ കൈ തന്നെ അവന്‍റെ സമ്പത്തു മടക്കിക്കൊടുക്കും.
11അവന്‍റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
12ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും അവന്‍ അതു നാവിന്‍കീഴെ മറച്ചു വച്ചാലും
13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും
14അവന്‍റെ ആഹാരം അവന്‍റെ കുടലിൽ പരിണമിച്ച് അവന്‍റെ ഉള്ളിൽ സര്‍പ്പവിഷമായിത്തീരും.
15അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദിക്കേണ്ടിവരും; ദൈവം അത് അവന്‍റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
16അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവ് അവനെ കൊല്ലും.
17തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.
18തന്‍റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല.
19അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീട് അപഹരിച്ചു.
20അവന്‍റെ കൊതിക്കു പതം വരായ്കയാൽ അവന്‍ തന്‍റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.
21അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്ക്കയില്ല.
22അവന്‍റെ സമൃദ്ധിയുടെ പൂര്‍ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്‍റെമേൽ വരും.
23അവന്‍ വയറു നിറയ്ക്കുമ്പോള്‍ത്തന്നെ ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അത് അവന്‍റെമേൽ വര്‍ഷിപ്പിക്കും.
24അവന്‍ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും.
25അവന്‍ പറിച്ചിട്ട് അത് അവന്‍റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു. മിന്നുന്ന മുന അവന്‍റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്‍റെമേൽ ഇരിക്കുന്നു.
26അന്ധകാരമൊക്കെയും അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്ക് അവന്‍ ഇരയാകും; അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
27ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും. ഭൂമി അവനോട് എതിര്‍ത്തു നില്ക്കും.
28അവന്‍റെ വീട്ടിലെ വരവു പൊയ്പോകും; അവന്‍റെ കോപത്തിന്‍റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.
29ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.