പഴയ നിയമംMOV
1എന്‍റെ ജീവന്‍ എനിക്കു വെറുപ്പായിത്തോന്നുന്നു; ഞാന്‍ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തിൽ ഞാന്‍ സംസാരിക്കും.
2ഞാന്‍ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്ത്? എന്നെ അറിയിക്കേണമേ.
3പീഡിപ്പിക്കുന്നതും നിന്‍റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?
4മാംസനേത്രങ്ങളോ നിനക്കുള്ളത്? മനുഷ്യന്‍ കാണുന്നതുപോലെയോ നീ കാണുന്നത്?
5നീ എന്‍റെ അകൃത്യം അന്വേഷിപ്പാനും എന്‍റെ പാപത്തെ ശോധന ചെയ്‍വാനും
6നിന്‍റെ നാളുകള്‍ മനുഷ്യന്‍റെ നാളുകള്‍ പോലെയോ? നിന്നാണ്ടുകള്‍ മര്‍ത്യന്‍റെ ജീവകാലം പോലെയോ?
7ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.
8നിന്‍റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചു കളയുന്നു.
9നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മെനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കി കളയുമോ?
10നീ എന്നെ പാലുപോലെ പകര്‍ന്നു തൈര്‍പോലെ ഉറകൂടുമാറാക്കിയല്ലോ.
11ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ മെടഞ്ഞിരിക്കുന്നു.
12ജീവനും കൃപയും നീ എനിക്കു നല്കി; നിന്‍റെ കടാക്ഷം എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു.
13എന്നാൽ നീ ഇതു നിന്‍റെ ഹൃദയത്തിൽ ഒളിച്ചുവച്ചു; ഇതായിരുന്നു നിന്‍റെ താൽപര്യം എന്നു ഞാന്‍ അറിയുന്നു.
14ഞാന്‍ പാപം ചെയ്താൽ നീ കണ്ടു വയ്ക്കുന്നു; എന്‍റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.
15ഞാന്‍ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണനായി ഞാന്‍ എന്‍റെ കഷ്ടത കാണുന്നു.
16തല ഉയര്‍ത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്‍റെ അദ്ഭുതശക്തി കാണിക്കുന്നു.
17നിന്‍റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്‍റെ നേരേ നിര്‍ത്തുന്നു; നിന്‍റെ ക്രോധം എന്‍റെമേൽ വര്‍ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
18നീ എന്നെ ഗര്‍ഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചത് എന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണന്‍ പോകുമായിരുന്നു.
19ഞാന്‍ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടു പോകുമായിരുന്നു;
20എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അര്‍ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
21വെളിച്ചം അര്‍ധരാത്രിപോലെയും ഉള്ള ദേശത്തേക്കുതന്നെ, മടങ്ങിവരാതവണ്ണം പോകുന്നതിനു മുമ്പേ
22ഞാന്‍ അല്പം ആശ്വസിക്കേണ്ടതിന് നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.