പഴയ നിയമംMOV

യിരെമ്യാവ് 45

1യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ, നേര്യാവിന്‍റെ മകനായ ബാരൂക് ഈ വചനങ്ങളെ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോള്‍ യിരെമ്യാപ്രവാചകന്‍ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:

2ബാരൂക്കേ, നിന്നോടു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

3യഹോവ എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാന്‍ എന്‍റെ ഞരക്കംകൊണ്ടു തളര്‍ന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.

4ഞാന്‍ പണിതതു ഞാന്‍തന്നെ ഇടിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.

5എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാന്‍ സര്‍വജഡത്തിനും അനര്‍ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാന്‍ നിന്‍റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.