പഴയ നിയമംMOV
1യഹോവ എന്നോടു കല്പിച്ചത്: നീ ഒരു വലിയ പലക എടുത്ത്, സാമാന്യ അക്ഷരത്തിൽ: മഹേര്‍-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
2ഞാന്‍ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്‍ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.
3ഞാന്‍ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: അവനു മഹേര്‍-ശാലാൽ ഹാശ്-ബസ് എന്നു പേര്‍ വിളിക്ക;
4ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമാകുംമുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂര്‍രാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും എന്നരുളിച്ചെയ്തു.
5യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ:
6ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍മകനിലും സന്തോഷിക്കുന്നതുകൊണ്ട്,
7അതു കാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്‍റെ സകല മഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്‍റെ എല്ലാ തോടുകളിലും പൊങ്ങി അതിന്‍റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
8അതു യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടര്‍ന്ന ചിറക്, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വീതിയെ മൂടും.
9ജാതികളേ, കലഹിപ്പിന്‍; തകര്‍ന്നുപോകുവിന്‍! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍; അര കെട്ടിക്കൊള്‍വിന്‍; തകര്‍ന്നുപോകുവിന്‍. അര കെട്ടിക്കൊള്‍വിന്‍, തകര്‍ന്നു പോകുവിന്‍.
10കൂടി ആലോചിച്ചുകൊള്‍വിന്‍; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിന്‍; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്.
11യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു ഞാന്‍ ഈ ജനത്തിന്‍റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നതെന്തെന്നാൽ:
12ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനൊക്കെയും കൂട്ടുകെട്ട് എന്നു നിങ്ങള്‍ പറയരുത്; അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്.
13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍; അവന്‍തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14എന്നാൽ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികള്‍ക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
15പലരും അതിന്മേൽ തട്ടിവീണു തകര്‍ന്നുപോകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്‍റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക.
17ഞാനോ യാക്കോബ്ഗൃഹത്തിന് തന്‍റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
18ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍പര്‍വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കുന്നു.
19വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന്‍ എന്ന് അവര്‍ നിങ്ങളോടു പറയുന്നുവെങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
20ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ- അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല.
21അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടെ കടന്നുപോകും; അവര്‍ക്കു വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
22അവര്‍ ഭൂമിയിൽ നോക്കുമ്പോള്‍ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.