പഴയ നിയമംMOV
1ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കൽ വന്ന് അവനോട്: നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2അപ്പോള്‍ ഹിസ്കീയാവ് മുഖം ചുവരിന്‍റെനേരേ തിരിച്ചു യഹോവയോടു പ്രാര്‍ഥിച്ചു:
3അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.
4എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
5നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
6ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ കാത്തുരക്ഷിക്കും.
7യഹോവ, താന്‍ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും.
8ആഹാസിന്‍റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ പത്തുപടി പിന്നോക്കം തിരിയുമാറാക്കും; അങ്ങനെ സൂര്യന്‍ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിഞ്ഞുപോന്നു.
9യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവന്‍ എഴുതിയ എഴുത്ത്:
10എന്‍റെ ആയുസ്സിന്‍ മധ്യാഹ്നത്തിൽ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.
11ഞാന്‍ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാന്‍ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.
12എന്‍റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവന്‍ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.
13ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.
14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാന്‍ ചിലച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ.
15ഞാന്‍ എന്തു പറയേണ്ടൂ? അവന്‍ എന്നോട് അരുളിച്ചെയ്തു, അവന്‍ തന്നെ നിവര്‍ത്തിച്ചും ഇരിക്കുന്നു; എന്‍റെ മനോവ്യസനം ഹേതുവായി ഞാന്‍ എന്‍റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.
16കര്‍ത്താവേ, അതിനാൽ മനുഷ്യര്‍ ജീവിക്കുന്നു; എന്‍റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്‍റെ ജീവനെ രക്ഷിക്കും.
17സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്‍റെ സകല പാപങ്ങളെയും നിന്‍റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്‍റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവര്‍ നിന്‍റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
19ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍, ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്‍റെ വിശ്വസ്തതയെ അറിയിക്കും.
20യഹോവ എന്നെ രക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങള്‍ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.
21എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.
22ഞാന്‍ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത് എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.