പഴയ നിയമംMOV
1മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കും.
2അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്‍റെ മഹത്ത്വവും കര്‍മ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.
3തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍.
4മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍.
5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
6അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിര്‍ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
7മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാര്‍പ്പിടത്ത്, അവ കിടന്ന സ്ഥലത്തു തന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.
8അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിനു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽക്കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.
9ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവര്‍ അവിടെ നടക്കും.
10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവര്‍ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും.