പഴയ നിയമംMOV
1എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭ കിരീടത്തിനും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!
2ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന് കര്‍ത്താവിങ്കൽനിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.
3എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവന് കാൽകൊണ്ടു ചവിട്ടിക്കളയും.
4ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പേ പഴുത്തതും കാണുന്നവന് ഉടനെ പറിച്ചു തിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
5അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ളൊരു കിരീടവും ഭംഗിയുള്ളൊരു മുടിയും
6ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവനു ന്യായത്തിന്റെ ആത്മാവും പട്ടണവാതിൽക്കൽ വച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കു വീര്യബലവും ആയിരിക്കും.
7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞു കുടിച്ചു മത്തരാകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; അവര്‍ ദര്‍ശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
8മേശകളൊക്കെയും ഛര്‍ദിയും അഴുക്കും കൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.
9“ആര്‍ക്കാകുന്നു ഇവന് പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നത്? ആരെയാകുന്നു അവന് പ്രസംഗം ഗ്രഹിപ്പിപ്പാന്‍ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവര്‍ പറയുന്നു.
11അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന് ഈ ജനത്തോടു സംസാരിക്കും.
12ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിന്; ഇതാകുന്നു വിശ്രാമം എന്ന് അവന് അവരോട് അരുളിച്ചെയ്തു എങ്കിലും കേള്പ്പാന് അവര്‍ക്കു മനസ്സില്ലായിരുന്നു.
13ആകയാൽ അവര്‍ ചെന്നു പിറകോട്ടു വീണു തകര്‍ന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവര്‍ക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം, അവിടെ അല്പം” എന്ന് ആയിരിക്കും.
14അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍.
15ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോട് അടുത്തുവരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.
16അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന് ഓടിപ്പോകയില്ല.
17ഞാന്‍ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകും.
18മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുര്‍ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തകര്‍ന്നുപോകും.
19അത് ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേള്‍ക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.
20കിടക്ക ഒരുത്തനു നിവിര്‍ന്നു കിടപ്പാന്‍ നീളം പോരാത്തതും പുതപ്പു പുതപ്പാന് വീതി പോരാത്തതും ആകും.
21യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്റെ ക്രിയയെ, തന്റെ അപൂര്വക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോന്‍താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.
22ആകയാൽ നിങ്ങളുടെ ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങള്‍ പരിഹാസികള്‍ ആയിരിക്കരുത്; സര്‍വഭൂമിയിലും വരുവാന്‍ നിര്‍ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാന്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
23ചെവിതന്ന് എന്റെ വാക്കു കേള്‍പ്പിന്‍; ശ്രദ്ധവച്ച് എന്റെ വചനം കേള്‍പ്പിന്‍.
24വിതപ്പാന്‍ ഉഴുന്നവന് ഇടവിടാതെ ഉഴുതു കൊണ്ടിരിക്കുന്നുവോ? അവന് എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?
25നിലം നിരപ്പാക്കിയിട്ട് അവന് കരിഞ്ജീരകം വിതയ്ക്കയും ജീരകം വിതറുകയും കോതമ്പ് ഉഴവുപൊളിയിലും യവം അതിനുള്ള സ്ഥലത്തും ചെറുകോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?
26അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
27കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നത്.
28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവന് അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവന് അതിനെ ചതച്ചുകളകയില്ല.
29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവന് ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽക്കൃഷ്ടതയും ഉള്ളവനാകുന്നു.