പഴയ നിയമംMOV
1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന് കൊന്നുകളയും.
2അന്നു നിങ്ങള്‍ മനോഹരമായൊരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിന്‍.
3യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനയ്ക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിനു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.
4ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുള്‍പ്പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5അല്ലെങ്കിൽ അവന് എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതെ, അവന് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
6വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിര്‍ത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്ണമാകയും ചെയ്യും.
7അവനെ അടിച്ചവരെ അടിച്ചതുപോലെയോ അവന് അവനെ അടിച്ചത്? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന് കൊല്ലപ്പെട്ടിരിക്കുന്നത്?
8അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കന്‍കാറ്റുള്ള നാളിൽ അവന് കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
9ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന് ബലിപീഠത്തിന്റെ കല്ല് ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവര്‍ന്നുനില്ക്കയില്ല.
10ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകളെ തിന്നുകളയും.
11അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ട് അവരെ നിര്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനഞ്ഞവന്‍ അവര്‍ക്കു കൃപ കാണിക്കയുമില്ല.
12അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂര്‍ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വതത്തിൽ യഹോവയെ നമസ്കരിക്കും.