പഴയ നിയമംMOV
1ദര്ശനതാഴ്വരയെക്കുറിച്ചുള്ള പ്രവാ ചകം: നിങ്ങള്‍ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങള്‍ക്ക് എന്തു ഭവിച്ചു?
2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര് വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.
3നിന്റെ അധിപതിമാര്‍ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവര്‍ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
4അതുകൊണ്ടു ഞാന്‍ പറഞ്ഞത്: എന്നെ നോക്കരുത്; ഞാന്‍ കയ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുത്.
5സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കൽനിന്നു ദര്‍ശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളൊരു നാള് വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള് തന്നെ.
6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്‍ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും.
8അവന് യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്ഗത്തെ നോക്കി,
9ദാവീദിന്‍നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,
10യെരൂശലേമിലെ വീടുകള്‍ എണ്ണി, മതിൽ ഉറപ്പിപ്പാന് വീടുകളെ പൊളിച്ചുകളഞ്ഞു.
11പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല.
12അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചിലിനും വിലാപത്തിനും മൊട്ടയടിക്കുന്നതിനും രട്ടുടുക്കുന്നതിനും വിളിച്ചപ്പോള്‍
13ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചി തിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
14സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നത്: നിങ്ങള്‍ മരിക്കുംവരെ ഈ അകൃത്യം നിങ്ങള്‍ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;
16നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളൂ? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആര്‍ക്കായിട്ട്? ഉയര്‍ന്നൊരു സ്ഥലത്ത് അവന് തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.
17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
18അവന് നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.
19ഞാന്‍ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവന് നിന്നെ പറിച്ചുകളയും.
20അന്നാളിൽ ഞാന്‍ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
21അവനെ ഞാന്‍ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവനെ അര കെട്ടും; നിന്റെ അധികാരം ഞാന്‍ അവന്റെ കൈയിൽ ഏല്പിക്കും; അവന് യെരൂശലേംനിവാസികള്‍ക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.
22ഞാന്‍ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവന് തുറന്നാൽ ആരും അടയ്ക്കുകയില്ല. അവന് അടച്ചാൽ ആരും തുറക്കുകയുമില്ല.
23ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാന്‍ അവനെ തറയ്ക്കും; അവന് തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും.
24അവര്‍ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകല മഹത്ത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.
25അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നു പോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.