പഴയ നിയമംMOV
1അശ്ശൂര്‍രാജാവായ സര്‍ഗ്ഗോന്‍റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച ആണ്ടിൽ,
2ആ കാലത്തു തന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവോട്: നീ ചെന്നു നിന്‍റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവച്ചു കാലിൽനിന്നു ചെരുപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരുപ്പിടാതെയും നടന്നു.
3പിന്നെ യഹോവ അരുളിച്ചെയ്തത്; എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ,
4അശ്ശൂര്‍രാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.
5അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
6ഈ കടല്ക്കരയിലെ നിവാസികള്‍ അന്ന്: അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും.