പഴയ നിയമംMOV
1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
2ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കുന്നു.
3അവരുടെ വീഥികളിൽ അവര്‍ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.
4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്‍വരെ കേള്‍ക്കുന്നു; അതുകൊണ്ട് മോവാബിന്‍റെ ആയുധപാണികള്‍ അലറുന്നു; അവന്‍റെ പ്രാണന്‍ അവന്‍റെ ഉള്ളിൽ നടുങ്ങുന്നു.
5എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ലത്ത്ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽക്കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവര്‍ നാശത്തിന്‍റെ നിലവിളി കൂട്ടുന്നു.
6നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി; ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
7ആകയാൽ അവര്‍ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയ്ക്ക് എടുത്തുകൊണ്ടുപോകുന്നു.
8നിലവിളി മോവാബിന്‍റെ അതിര്‍ത്തികളെ ചുറ്റിയിരിക്കുന്നു; അലര്‍ച്ച എഗ്ലയീംവരെയും കൂക്കൽ ബേര്‍-ഏലീംവരെയും എത്തിയിരിക്കുന്നു.
9ദീമോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ ദീമോന്‍റെമേൽഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാന്‍ ഒരു സിംഹത്തെ വരുത്തും.