പഴയ നിയമംMOV
1വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൗഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
2രണ്ടു ദിവസം കഴിഞ്ഞിട്ട് അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്‍റെ മുമ്പാകെ ജീവിക്കയും ചെയ്യും.
3നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്‍റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവന്‍ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്‍മഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
4എഫ്രയീമേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
5അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്‍റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്‍റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
6യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
7എന്നാൽ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
8ഗിലെയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.
9പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മം ചെയ്യുന്നു.
10യിസ്രായേൽഗൃഹത്തിൽ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗംചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
11യെഹൂദായേ, ഞാന്‍ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വച്ചിരിക്കുന്നു.