പുതിയ നിയമംMOV
1അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിന്‍.
2മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തന് ആകുന്നു.
3ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്ത്വത്തിനു യോഗ്യന്‍ എന്ന് എണ്ണിയിരിക്കുന്നു.
4ഏത് ഭവനവും ചമപ്പാന്‍ ഒരാള്‍ വേണം; സര്‍വവും ചമച്ചവന് ദൈവം തന്നെ.
5അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
6ക്രിസ്തുവോ അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നെ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാംതന്നെ അവന്റെ ഭവനം ആകുന്നു
7അതുകൊണ്ടു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ:
8“ഇന്ന് നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മരുഭൂമിയില്‍വച്ചു പരീക്ഷാദിവസത്തിലെ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാര് എന്നെ പരീക്ഷിച്ചു നാല്പത് ആണ്ട് എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10അതുകൊണ്ട് എനിക്ക് ആ തലമുറയോടു നീരസം ഉണ്ടായി. അവര്‍ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര്‍ എന്നും എന്റെ വഴികളെ അറിയാത്തവര്‍ എന്നും ഞാന്‍ പറഞ്ഞു;
11അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.”
12സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍.
13നിങ്ങള്‍ ആരും പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍.
14ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.
15“ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്”
16എന്നു പറയുന്നതില്‍ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.
17നാല്പത് ആണ്ട് ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
18അവരുടെ ശവങ്ങള് മരുഭൂമിയില്‍ വീണുപോയി. എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്ന് ആണയിട്ടത് അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
19ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കു പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്ന് നാം കാണുന്നു.