പഴയ നിയമംMOV
1ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാന് പോയി.
2എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവള്‍ക്കു പോരായ്ക വരുത്തി.
3അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേര്‍ന്നു; അവന് ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.
4ശെഖേം തന്റെ അപ്പനായ ഹമോരിനോട്: ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം എന്നു പറഞ്ഞു.
5തന്റെ മകളായ ദീനായെ അവന് വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാര് ആട്ടിന്‍കൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവര്‍ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
6ശെഖേമിന്റെ അപ്പനായ ഹമോര്‍ യാക്കോബിനോടു സംസാരിപ്പാന്‍ അവന്റെ അടുക്കൽ വന്നു.
7യാക്കോബിന്റെ പുത്രന്മാര് വസ്തുത കേട്ടു വയലിൽനിന്നു വന്നു. അവന് യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചതുകൊണ്ട് ആ പുരുഷന്മാര്ക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8ഹമോര്‍ അവരോടു സംസാരിച്ചു: എന്റെ മകന് ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവനു ഭാര്യയായി കൊടുക്കേണം.
9നിങ്ങള്‍ ഞങ്ങളോടു വിവാഹസംബന്ധംകൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്ക് എടുക്കയും ചെയ്വിന്.
10നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ പാര്‍ക്കാം; ദേശത്തു നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാര്‍ത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിന്‍ എന്നു പറഞ്ഞു.
11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങള്‍ക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങള്‍ പറയുന്നതു ഞാന്‍ തരാം.
12എന്നോട് സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിന്‍; നിങ്ങള്‍ പറയുംപോലെ ഞാന്‍ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
13തങ്ങളുടെ സഹോദരിയായ ദീനായെ ഇവന് വഷളാക്കിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാര് ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞത്:
14ഞങ്ങളുടെ സഹോദരിയെ അഗ്രചര്‍മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങള്‍ക്കു പാടുള്ളതല്ല; അതു ഞങ്ങള്‍ക്ക് അപമാനം ആകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങള്‍ സമ്മതിക്കാം.
15നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദനയേറ്റു നിങ്ങള്‍ ഞങ്ങളെപ്പോലെ ആയിത്തീരുമെങ്കിൽ
16ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ എടുക്കയും നിങ്ങളോടുകൂടെ പാര്‍ത്ത് ഒരു ജനമായിത്തീരുകയും ചെയ്യാം.
17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാഞ്ഞാലോ ഞങ്ങള്‍ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.
18അവരുടെ വാക്ക് ഹമോരിനും ഹമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.
19ആ യൗവനക്കാരന് യാക്കോബിന്റെ മകളോട് അനുരാഗം വര്‍ധിച്ചതുകൊണ്ട് അവന് ആ കാര്യം നടത്തുവാന്‍ താമസം ചെയ്തില്ല; അവന് തന്റെ പിതൃ ഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
21ഈ മനുഷ്യര്‍ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവര്‍ ദേശത്തു പാര്‍ത്തു വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവര്‍ക്കു കൊടുക്കയും ചെയ്ക.
22എങ്കിലും അവര്‍ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവര്‍ നമ്മോടുകൂടെ പാര്‍ത്ത് ഒരു ജനമായിരിപ്പാന് സമ്മതിക്കയുള്ളൂ.
23അവരുടെ ആട്ടിന്‍കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവര്‍ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവര്‍ നമ്മോടുകൂടെ പാര്‍ക്കും എന്നു പറഞ്ഞു.
24അപ്പോള്‍ ഹമോരിന്റെ പട്ടണക്കാരെല്ലാവരും അവന്റെയും മകന് ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനയേറ്റു.
25മൂന്നാം ദിവസം അവര്‍ വേദനപ്പെട്ടിരിക്കുമ്പോള്‍ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാളെടുത്തു നിര്‍ഭയമായിരുന്ന പട്ടണത്തിന്റെ നേരേ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
26അവര്‍ ഹമോരിനെയും അവന്റെ മകനായ ശെഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോന്നു.
27പിന്നെ യാക്കോബിന്റെ പുത്രന്മാര് നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
28അവര്‍ അവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലും ഉള്ളവയൊക്കെയും അപഹരിച്ചു.
29അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും സ്ത്രീകളെയും അവര്‍ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
30അപ്പോള്‍ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാന്‍ ആള് ചുരുക്കമുള്ളവനല്ലോ; അവര്‍ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.
31അതിന് അവര്‍: ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.