പഴയ നിയമംMOV
1അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാര്‍ത്തു.
2അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവള് എന്റെ പെങ്ങള് എന്നു പറഞ്ഞു. ഗെരാര്‍രാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി.
3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള് ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു.
4എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവന്: കര്‍ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
5ഇവള് എന്റെ പെങ്ങളാകുന്നു എന്ന് അവന് എന്നോടു പറഞ്ഞുവല്ലോ. അവന് എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാര്‍ഥതയോടും കൈയുടെ നിര്‍മ്മലതയോടുംകൂടെ ഞാന്‍ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
6അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാര്‍ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നത്.
7ഇപ്പോള്‍ ആ പുരുഷന് അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന് ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവന് നിനക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊള്‍ക എന്ന് അരുളിച്ചെയ്തു.
8അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവര്‍ ഏറ്റവും ഭയപ്പെട്ടു.
9അബീമേലെക് അബ്രാഹാമിനെ വിളിപ്പിച്ച് അവനോട്: നീ ഞങ്ങളോടു ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
10നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത് എന്ന് അബീമേലെക് അബ്രാഹാമിനോടു ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:
11ഈ സ്ഥലത്തു ദൈവഭയമില്ല നിശ്ചയം; എന്റെ ഭാര്യ നിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു.
12വാസ്തവത്തിൽ അവള് എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകള്‍ അല്ലതാനും; അവള് എനിക്കു ഭാര്യയായി.
13എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോട്: നീ എനിക്ക് ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ, അവന് എന്റെ ആങ്ങള എന്ന് എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു.
14അബീമേലെക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവനു മടക്കിക്കൊടുത്തു:
15ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്ന് അബീമേലെക് പറഞ്ഞു.
16സാറായോട് അവന്: നിന്റെ ആങ്ങളയ്ക്ക് ഞാന്‍ ആയിരം വെള്ളിക്കാശ് കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പ്രതിശാന്തി; നീ എല്ലാവര്ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
17അബ്രാഹാം ദൈവത്തോട് അപേക്ഷിച്ചു; അപ്പോള്‍ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവര്‍ പ്രസവിച്ചു.
18അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗര്‍ഭമൊക്കെയും അടച്ചിരുന്നു.