പഴയ നിയമംMOV
1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
2എന്നാൽ അവര്‍ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാര്‍ദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു.
3അവര്‍ തമ്മിൽ: വരുവിന്‍, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു.
4വരുവിന്‍; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവര്‍ പറഞ്ഞു.
5മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു.
6അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്ന്, അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്ന്; ഇതും അവര്‍ ചെയ്തുതുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാകയില്ല.
7വരുവിന്‍; നാം ഇറങ്ങിച്ചെന്ന്, അവര്‍ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു.
8അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
9സര്‍വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
10ശേമിന്‍റെ വംശപാരമ്പര്യമാവിത്: ശേമിനു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിനു പിമ്പ് രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.
11അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
12അര്‍പ്പക്ഷാദിനു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.
13ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
14ശാലഹിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.
15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
16ഏബെരിനു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.
17പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
18പേലെഗിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.
19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരുനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20രെയൂവിനു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.
21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
22ശെരൂഗിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.
23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
24നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.
25തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26തേരഹിന് എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.
27തേരഹിന്‍റെ വംശപാരമ്പര്യമാവിത്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.
28എന്നാൽ ഹാരാന്‍ തന്‍റെ ജന്മദേശത്തു വച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽ വച്ചുതന്നെ, തന്‍റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി.
29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു: അബ്രാമിന്‍റെ ഭാര്യക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യക്കു മിൽക്കാ എന്നും പേര്‍. ഇവള്‍ മിൽക്കായുടെയും യിസ്കായുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ.
30സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.
31തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൗത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാന്‍ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍വരെ വന്ന് അവിടെ പാര്‍ത്തു.
32തേരഹിന്‍റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.