പഴയ നിയമംMOV

എസ്രാ 10

1എസ്രാ ഇങ്ങനെ ദൈവാലയത്തിനു മുമ്പിൽ വീണുകിടന്നു കരഞ്ഞു പ്രാര്‍ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അവന്‍റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

2അപ്പോള്‍ ഏലാമിന്‍റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്‍റെ മകന്‍ ശെഖന്യാവ് എസ്രായോടു പറഞ്ഞത്: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിനു വേണ്ടി ഇനിയും പ്രത്യാശയുണ്ട്.

3ഇപ്പോള്‍ ആ സ്ത്രീകളെയൊക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്‍റെയും നമ്മുടെ ദൈവത്തിന്‍റെ കല്പനയിങ്കൽ വിറയ്ക്കുന്നവരുടെയും നിര്‍ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന് അനുസാരമായി നടക്കട്ടെ.

4എഴുന്നേല്ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.

5അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിനു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലാ യിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.

6എസ്രാ ദൈവാലയത്തിന്‍റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്‍റെ മകനായ യെഹോഹാനാന്‍റെ അറയിൽ ചെന്ന് പ്രവാസികളുടെ ദ്രോഹം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.

7അനന്തരം അവര്‍ സകല പ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും

8പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണയപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ അവന്‍റെ വസ്തുവകയൊക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദായിലും യെരൂശലേമിലും പ്രസിദ്ധമാക്കി.

9അങ്ങനെ യെഹൂദായുടെയും ബെന്യാമീന്‍റെയും സകല പുരുഷന്മാരും മൂന്നാം ദിവസത്തിനകം യെരൂശലേമിൽ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകല ജനവും ആ കാര്യം ഹേതുവായിട്ടും വന്മഴ നിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്‍റെ മുറ്റത്ത് ഇരുന്നു.

10അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റ് അവരോട്: നിങ്ങള്‍ ദ്രോഹം ചെയ്തു യിസ്രായേലിന്‍റെ കുറ്റത്തെ വര്‍ധിപ്പിക്കേണ്ടതിന് അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.

11ആകയാൽ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്‍റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.

12അതിനു സര്‍വസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നെ ഞങ്ങള്‍ ചെയ്യേണ്ടതാകുന്നു.

13എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയിൽ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

14ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വസഭയ്ക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിനുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.

15അതിന് അസാഹേലിന്‍റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.

16പ്രവാസികളോ അങ്ങനെതന്നെ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തീയതി യോഗംകൂടി.

17അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകല പുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തീയതികൊണ്ടു തീര്‍ത്തു.

18പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്‍റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്‍റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെര്‍, യാരീബ്, ഗെദല്യാവ് എന്നിവര്‍തന്നെ.

19ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കൈയടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിനായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

20ഇമ്മേരിന്‍റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.

21ഹാരീമിന്‍റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.

22പശ്ഹൂരിന്‍റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയ്യാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.

23ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെര്‍.

24സംഗീതക്കാരിൽ: എല്യാശീബ്. വാതിൽക്കാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.

25യിസ്രായേല്യരിൽ, പരോശിന്‍റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീന്‍, എലെയാസാര്‍, മല്ക്കീയാവ്, ബെനായാവ്.

26ഏലാമിന്‍റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്‍ദി, യെരേമോത്ത്, ഏലീയാവ്.

27സത്ഥൂവിന്‍റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.

28ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാന്‍, ഹനന്യാവ്, സബ്ബായി, അഥെലായി.

29ബാനിയുടെ പുത്രന്മാരിൽ: മെശൂല്ലാം, മല്ലൂക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.

30പഹത്ത്മോവാബിന്‍റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ.

31ഹാരീമിന്‍റെ പുത്രന്മാരിൽ: എലീയേസെര്‍, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോന്‍,

32ബെന്യാമീന്‍, മല്ലൂക്, ശെമര്യാവ്.

33ഹാശൂമിന്‍റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.

34ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,

35ബെനായാവ്, ബേദെയാവ്, കെലൂഹൂം,

36വന്യാവ്, മെരേമോത്ത്, എല്യാശീബ്,

37മത്ഥന്യാവ്, മെത്ഥനായി, യാസൂ,

38ബാനി, ബിന്നൂവി, ശിമെയി,

39ശേലെമ്യാവ്, നാഥാന്‍, അദായാവ്,

40മഖ്നദെബായി, ശാശായി, ശാരായി,

41അസരെയേൽ, ശേലെമ്യാവ്, ശമര്യാവ്,

42ശല്ലൂം, അമര്യാവ്, യോസേഫ്.

43നെബോവിന്‍റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.

44ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലര്‍ക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.