പഴയ നിയമംMOV
1അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.
2പ്രവേശനത്തിന്‍റെ വീതി പത്തു മുഴവും പ്രവേശനത്തിന്‍റെ പാര്‍ശ്വഭിത്തികള്‍ ഇപ്പുറത്ത് അഞ്ചു മുഴവും അപ്പുറത്ത് അഞ്ചു മുഴവും ആയിരുന്നു; അവന്‍ മന്ദിരം അളന്നു: അതിന്‍റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.
3പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്‍റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്‍റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.
4അവന്‍ അതിന്‍റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇത് അതിവിശുദ്ധസ്ഥലം എന്ന് അവന്‍ എന്നോടു കല്പിച്ചു,
5പിന്നെ അവന്‍ ആലയത്തിന്‍റെ ചുവര്‍ അളന്നു: കനം ആറു മുഴം; ആലയത്തിന്‍റെ ചുറ്റുമുള്ള പുറവാരത്തിന്‍റെ വീതി നാലു മുഴം.
6എന്നാൽ പുറവാരമുറികള്‍ ഒന്നിന്‍റെമേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിനും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാൽ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
7പുറവാരമുറികള്‍ ആലയത്തിന്‍റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്‍റെ ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്‍റെ വിസ്താരം മേലോട്ടുമേലോട്ട് ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽക്കൂടി മേലത്തെ നിലയിൽ കയറാം.
8ഞാന്‍ ആലയത്തിന്‍റെ ചുറ്റിലും പൊക്കമുള്ളൊരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം.
9പുറവാരത്തിന്‍റെ പുറമെയുള്ള ചുവരിന്‍റെ കനം അഞ്ചു മുഴമായിരുന്നു;
10എന്നാൽ ആലയത്തിന്‍റെ പുറവാരമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
11പുറവാരത്തിന്‍റെ വാതിലുകള്‍ തിണ്ണയ്ക്കു നേരേ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
12മുറ്റത്തിന്‍റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്‍റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
13അവന്‍ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്‍റെ ചുവരുകളും അളന്നു; അതിനും നൂറു മുഴം നീളം.
14ആലയത്തിന്‍റെ മുന്‍ഭാഗത്തിന്‍റെയും കിഴക്കുള്ള മുറ്റത്തിന്‍റെയും വീതിയും നൂറു മുഴമായിരുന്നു.
15പിന്നെ അവന്‍ മുറ്റത്തിന്‍റെ പിന്‍പുറത്ത് അതിനെതിരേയുള്ള കെട്ടിടത്തിന്‍റെ നീളവും അതിന് ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറു മുഴം;
16അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്‍റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കുമേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട്ടു ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
17അകത്തെ ആലയത്തിന്‍ വാതിലിന്‍റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാ ചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
18കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന് ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
19മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ആയിരുന്നു; ആലയത്തിന്‍റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
20നിലംമുതൽ വാതിലിന്‍റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്‍റെ ഭിത്തി.
21മന്ദിരത്തിനു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിൽ യാഗപീഠം പോലെയുള്ള ഒന്നും ഉണ്ടായിരുന്നു.
22യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്‍റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോട്: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
23മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതക് ഉണ്ടായിരുന്നു.
24കതകുകള്‍ക്ക് ഈരണ്ടു മടക്കുകതക് ഉണ്ടായിരുന്നു; ഒരു കതകിനു രണ്ടു മടക്കുകതക്; മറ്റേ കതകിനു രണ്ടു മടക്കുകതക്.
25ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്‍റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമേ പൂമുഖത്തിന്‍റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
26പൂമുഖത്തിന്‍റെ പാര്‍ശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്‍റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.