പഴയ നിയമംMOV
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2മനുഷ്യപുത്രാ, യിസ്രായേലിന്‍റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന യിസ്രായേലിന്‍റെ ഇടയന്മാര്‍ക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാര്‍ മേയിക്കേണ്ടത്?
3നിങ്ങള്‍ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങള്‍ മേയിക്കുന്നില്ലതാനും.
4നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു.
5ഇടയന്‍ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.
6എന്‍റെ ആടുകള്‍ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്‍റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
7അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍;
8എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്‍റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്‍റെ ആടുകള്‍ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; എന്‍റെ ഇടയന്മാര്‍ എന്‍റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്,
9ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍:
10യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടയന്മാര്‍ക്കു വിരോധമായിരിക്കുന്നു; ഞാന്‍ എന്‍റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാര്‍ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്‍റെ ആടുകള്‍ അവര്‍ക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാന്‍ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.
11യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍തന്നെ എന്‍റെ ആടുകളെ തിരഞ്ഞുനോക്കും.
12ഒരു ഇടയന്‍ ചിതറിപ്പോയിരിക്കുന്ന തന്‍റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്‍റെ ആട്ടിന്‍കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്‍റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും.
13ഞാന്‍ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച് ദേശങ്ങളിൽനിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകല വാസസ്ഥലങ്ങളിലും മേയിക്കും.
14നല്ല മേച്ചൽപ്പുറത്തു ഞാന്‍ അവയെ മേയിക്കും; യിസ്രായേലിന്‍റെ ഉയര്‍ന്ന മലകള്‍ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്‍ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും.
15ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
16കാണാതെ പോയതിനെ ഞാന്‍ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
17നിങ്ങളോ, എന്‍റെ ആടുകളേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും മധ്യേയും ന്യായംവിധിക്കുന്നു.
18നിങ്ങള്‍ നല്ല മേച്ചൽ മേഞ്ഞിട്ട് മേച്ചലിന്‍റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
19നിങ്ങള്‍ കാൽകൊണ്ടു ചവിട്ടിയത് എന്‍റെ ആടുകള്‍ തിന്നുകയും നിങ്ങള്‍ കാൽകൊണ്ടു കലക്കിയത് അവ കുടിക്കയും ചെയ്യേണമോ?
20അതുകൊണ്ടു യഹോവയായ കര്‍ത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ തന്നെ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മധ്യേ ന്യായം വിധിക്കും.
21ദീനം പിടിച്ചവയെ നിങ്ങള്‍ പരക്കെ ചിതറിക്കുവോളം പാര്‍ശ്വംകൊണ്ടും തോള്‍കൊണ്ടും ഉന്തി അവയെയൊക്കെയും കൊമ്പുകൊണ്ട് ഇടിക്കുന്നതിനാൽ
22ഞാന്‍ എന്‍റെ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാന്‍ ആടിനും ആടിനും മധ്യേ ന്യായം വിധിക്കും.
23അവയെ മേയിക്കേണ്ടതിനു ഞാന്‍ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും; എന്‍റെ ദാസനായ ദാവീദിനെ തന്നെ; അവന്‍ അവയെ മേയിച്ച് അവയ്ക്ക് ഇടയനായിരിക്കും.
24അങ്ങനെ യഹോവയായ ഞാന്‍ അവര്‍ക്കു ദൈവവും എന്‍റെ ദാസനായ ദാവീദ് അവരുടെ മധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.
25ഞാന്‍ അവയോട് ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിര്‍ഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
26ഞാന്‍ അവയെയും എന്‍റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാന്‍ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.
27വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
28അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
29ഞാന്‍ അവര്‍ക്കു കീര്‍ത്തിയുള്ളൊരു നടുതല വച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.
30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവര്‍ എന്‍റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
31എന്നാൽ എന്‍റെ മേച്ചൽപ്പുറത്തെ ആടുകളായി എന്‍റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.