പഴയ നിയമംMOV
1അവന്‍ എന്നോട്: മനുഷ്യപുത്രാ, നിവിര്‍ന്നുനില്ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
2അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിര്‍ന്നുനില്ക്കുമാറാക്കി; അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
3അവന്‍ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാന്‍ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോട് അതിക്രമം ചെയ്തിരിക്കുന്നു.
4മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രേ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയയ്ക്കുന്നത്; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയേണം.
5കേട്ടാലും കേള്‍ക്കാഞ്ഞാലും-അവര്‍ മത്സരഗൃഹമല്ലോ-തങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അവര്‍ അറിയേണം.
6നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുത്; പറക്കാരയും മുള്ളും നിന്‍റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുത്; അവര്‍ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്ക് പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കയുമരുത്.
7അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.
8നീയോ, മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്നതു കേള്‍ക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുത്; ഞാന്‍ നിനക്കു തരുന്നതു നീ വായ് തുറന്നു തിന്നുക.
9ഞാന്‍ നോക്കിയപ്പോള്‍: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുള്‍ ഇരിക്കുന്നതും കണ്ടു.
10അവന്‍ അതിനെ എന്‍റെ മുമ്പിൽ വിടര്‍ത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.