പഴയ നിയമംMOV
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2അപ്പന്മാര് പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നത് എന്ത്?
3എന്നാണ, നിങ്ങള്‍ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാന്‍ ഇടവരികയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
4സകല ദേഹികളും എനിക്കുള്ളവര്‍; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.
5എന്നാൽ ഒരു മനുഷ്യന് നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു
6എങ്കിൽ- പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവര്‍ത്തിക്കയോ ചെയ്യാതെ
7കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
8പലിശയ്ക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും മനുഷ്യര്‍ക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും
9എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവന് നീതിമാന്-അവന് നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
10എന്നാൽ അവന് ഒരു മകന് ജനിച്ചിട്ട് അവന് നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,
11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
12എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
13മ്ലേച്ഛത പ്രവര്‍ത്തിക്ക, പലിശയ്ക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവന് ജീവിച്ചിരിക്കുമോ? അവന് ജീവിച്ചിരിക്കയില്ല; അവന് ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന് മരിക്കും; അവന്റെ രക്തം അവന്റെമേൽ വരും.
14എന്നാൽ അവന് ഒരു മകന് ജനിച്ചിട്ട് അവന് തന്റെ അപ്പന് ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ച് അങ്ങനെയുള്ളതിനെ ചെയ്യാതെ
15പര്‍വതങ്ങളിൽവച്ചു ഭക്ഷണം കഴിക്ക, യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
16ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന് അപ്പം കൊടുക്കയും
17നഗ്നനെ ഉടുപ്പിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവന് അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
18അവന്റെ അപ്പനോ ക്രൂരപീഡനം ചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവര്‍ത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും.
19എന്നാൽ മകന് അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങള്‍ ചോദിക്കുന്നു; മകന് നീതിയും ന്യായവും പ്രവര്‍ത്തിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവന് ജീവിച്ചിരിക്കും.
20പാപം ചെയ്യുന്ന ദേഹി മരിക്കും; മകന് അപ്പന്റെ അകൃത്യം വഹിക്കേണ്ടാ; അപ്പന് മകന്റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
21എന്നാൽ ദുഷ്ടന് താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന് മരിക്കാതെ ജീവിച്ചിരിക്കും.
22അവന് ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവനു കണക്കിടുകയില്ല; അവന് ചെയ്ത നീതിയാൽ അവന് ജീവിക്കും.
23ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവന് തന്റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്റെ താൽപര്യം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
24എന്നാൽ നീതിമാന് തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന് ചെയ്യുന്ന സകല മ്ലേച്ഛതകളെയും പോലെ ചെയ്യുന്നുവെങ്കിൽ, അവന് ജീവിച്ചിരിക്കുമോ? അവന് ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന് ചെയ്ത ദ്രോഹത്താലും അവന് ചെയ്ത പാപത്താലും അവന് മരിക്കും.
25എന്നാൽ നിങ്ങള്‍: കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേള്‍പ്പിന്‍; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
26നീതിമാന് തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന് അതുനിമിത്തം മരിക്കും; അവന് ചെയ്ത നീതികേടുനിമിത്തം തന്നെ അവന് മരിക്കും.
27ദുഷ്ടന് താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന് തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.
28അവന് ഓര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ട് അവന് മരിക്കാതെ ജീവിച്ചിരിക്കും.
29എന്നാൽ യിസ്രായേൽഗൃഹം: കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികള്‍ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
30അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളിൽ ഓരോരുത്തനും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്: അകൃത്യം നിങ്ങള്‍ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങള്‍ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന്‍.
31നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്ന് എറിഞ്ഞുകളവിന്‍; നിങ്ങള്‍ക്കു പുതിയൊരു ഹൃദയത്തെയും പുതിയൊരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍; യിസ്രായേൽഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു?
32മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങള്‍ മനംതിരിഞ്ഞു ജീവിച്ചുകൊള്‍വിന്‍.