പഴയ നിയമംMOV
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാള്‍ എന്തു വിശേഷതയുള്ളൂ?
3വല്ല പണിക്കും കൊള്ളിപ്പാന്‍ അതിൽനിന്ന് മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ? അതിനെ തീക്ക് ഇരയായി കൊടുക്കുന്നു;
4തീ അതിന്‍റെ രണ്ട് അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്‍റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ?
5അതു മുഴുവനായിരുന്നപ്പോള്‍ തന്നെ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
6അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാന്‍ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാന്‍ യെരൂശലേംനിവാസികളെയും ആക്കും.
7ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കും; അവര്‍ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ തീക്ക് ഇരയായിത്തീരും; ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
8അവര്‍ ദ്രോഹംചെയ്കകൊണ്ടു ഞാന്‍ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.