പഴയ നിയമംMOV
1യിസ്രായേൽമൂപ്പന്മാരിൽ ചിലര്‍ എന്‍റെ അടുക്കൽ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
2അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
3മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; അവര്‍ ചോദിച്ചാൽ ഞാന്‍ ഉത്തരമരുളുമോ?
4അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിൽ തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യഹേതു തന്‍റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാന്‍തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന് അവന്‍റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനു തക്കവണ്ണം ഉത്തരമരുളും;
5അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
6ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിന്‍; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിന്‍.
7യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാര്‍ക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യഹേതു മുമ്പിൽ വച്ചുകൊണ്ട് പ്രവാചകന്‍റെ അടുക്കൽ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍തന്നെ ഉത്തരമരുളും.
8ഞാന്‍ ആ മനുഷ്യന്‍റെ നേരേ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
9എന്നാൽ പ്രവാചകന്‍ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാന്‍ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന്‍ അവന്‍റെ നേരേ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.
10യിസ്രായേൽ ഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കേണ്ടതിന്
11അവര്‍ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്‍റെ അകൃത്യവും പ്രവാചകന്‍റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
12യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
13മനുഷ്യപുത്രാ, ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്‍റെനേരേ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും.
14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
15ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജനമാക്കിയിട്ട് അത് ശൂന്യമാകയും ചെയ്താൽ,
16ആ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
17അല്ലെങ്കിൽ ഞാന്‍ ആ ദേശത്തിൽ വാള്‍ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ
18ആ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
19അല്ലെങ്കിൽ ഞാന്‍ ആ ദേശത്തു മഹാമാരി അയച്ച്, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാന്‍ തക്കവണ്ണം എന്‍റെ ക്രോധം രക്തരൂപേണ അതിന്മേൽ പകര്‍ന്നാൽ,
20നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
21യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാള്‍, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ഥകരമായ ന്യായവിധികള്‍ നാലുംകൂടെ അയച്ചാലോ?
22എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവര്‍ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാന്‍ യെരൂശലേമിനു വരുത്തിയ അനര്‍ഥവും അതിനു വരുത്തിയ സകലവുംചൊല്ലി ആശ്വാസം പ്രാപിക്കും.
23നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസമായിരിക്കും; ഞാന്‍ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തത് എന്നു നിങ്ങള്‍ അറിയും എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.