പഴയ നിയമംMOV
1യഹോവ മോശെയോട്: ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് അവന്‍ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്തുനിന്ന് ഓടിച്ചുകളയും എന്ന് അരുളിച്ചെയ്തു.
2ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാന്‍ യഹോവ ആകുന്നു.
3ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സര്‍വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടില്ല.
4അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ദേശം അവര്‍ക്കു കൊടുക്കുമെന്നു ഞാന്‍ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.
5മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാന്‍ കേട്ട് എന്‍റെ നിയമം ഓര്‍ത്തുമിരിക്കുന്നു.
6അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
7ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.
8ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങള്‍ക്ക് അവകാശമായി തരും.
9ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
10യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.
12അതിനു മോശെ: യിസ്രായേൽമക്കള്‍ എന്‍റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ എങ്ങനെ കേള്‍ക്കും? ഞാന്‍ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
13അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
14അവരുടെ കുടുംബത്തലവന്മാര്‍ ആരെന്നാൽ: യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍: ഹനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി; ഇവ രൂബേന്‍റെ കുലങ്ങള്‍.
15ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേൽ, യാമീന്‍, ഓഹദ്, യാഖീന്‍, സോഹര്‍, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്‍റെ കുലങ്ങള്‍.
16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഗേര്‍ശോന്‍, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
17ഗേര്‍ശോന്‍റെ പുത്രന്മാര്‍: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
18കഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ; കഹാത്തിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം.
19മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി; ഇവര്‍ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍ ആകുന്നു.
20അമ്രാം തന്‍റെ പിതാവിന്‍റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു.
21യിസ്ഹാരിന്‍റെ പുത്രന്മാര്‍: കോരഹ്, നേഫെഗ്, സിക്രി.
22ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീശായേൽ, എൽസാഫാന്‍, സിത്രി.
23അഹരോന്‍ അമ്മീനാദാബിന്‍റെ മകളും നഹശോന്‍റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവനു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.
24കോരഹിന്‍റെ പുത്രന്മാര്‍: അസ്സൂര്‍, എല്ക്കാനാ, അബീയാസാഫ്, ഇവ കോരഹ്യകുലങ്ങള്‍.
25അഹരോന്‍റെ മകനായ എലെയാസാര്‍ ഫൂതീയേലിന്‍റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലംകുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.
26നിങ്ങള്‍ യിസ്രായേൽമക്കളെ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നെ.
27യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നെ.
28യഹോവ മിസ്രയീംദേശത്തുവച്ചു മോശെയോട് അരുളിച്ചെയ്ത നാളിൽ: ഞാന്‍ യഹോവ ആകുന്നു;
29ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
30അതിനു മോശെ: ഞാന്‍ വാഗ്വൈഭവമില്ലാത്തവന്‍; ഫറവോന്‍ എന്‍റെ വാക്ക് എങ്ങനെ കേള്‍ക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.