പഴയ നിയമംMOV
1യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ മൂന്നാം മാസത്തിൽ അതേ ദിവസം അവര്‍ സീനായി മരുഭൂമിയിൽ എത്തി.
2അവര്‍ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പര്‍വതത്തിനെതിരേ യിസ്രായേൽ പാളയമിറങ്ങി.
3മോശെ ദൈവത്തിന്‍റെ അടുക്കൽ കയറിച്ചെന്നു; യഹോവ പര്‍വതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ:
4ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ.
5ആകയാൽ നിങ്ങള്‍ എന്‍റെ വാക്കു കേട്ട് അനുസരിക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങള്‍ എനിക്കു സകല ജാതികളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമിയൊക്കെയും എനിക്കുള്ളതല്ലോ.
6നിങ്ങള്‍ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.
7മോശെ വന്നു ജനത്തിന്‍റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു.
8യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്‍റെ വാക്ക് യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.
9യഹോവ മോശെയോട്: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാന്‍ ഇതാ, മേഘതമസ്സിൽ നിന്‍റെ അടുക്കൽ വരുന്നു എന്ന് അരുളിച്ചെയ്തു. ജനത്തിന്‍റെ വാക്ക് മോശെ യഹോവയോടു ബോധിപ്പിച്ചു.
10യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
11അവര്‍ വസ്ത്രം അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വതത്തിൽ ഇറങ്ങും.
12ജനം പര്‍വതത്തിൽ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
13കൈ തൊടാതെ അവനെ കല്ലറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വതത്തിന് അടുത്തുവരട്ടെ.
14മോശെ പര്‍വതത്തിൽനിന്നു ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു.
15അവന്‍ ജനത്തോട്: മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിപ്പിന്‍; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത് എന്നു പറഞ്ഞു.
16മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വതത്തിൽ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനമൊക്കെയും നടുങ്ങി.
17ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വതത്തിന്‍റെ അടിവാരത്തു നിന്നു.
18യഹോവ തീയിൽ സീനായിപര്‍വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വതമൊക്കെയും ഏറ്റവും കുലുങ്ങി.
19കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
20യഹോവ സീനായിപര്‍വതത്തിൽ പര്‍വതത്തിന്‍റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പര്‍വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.
21യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാന്‍ നീ ഇറങ്ങിച്ചെന്ന് അവരോട് അമര്‍ച്ചയായി കല്പിക്ക.
22യഹോവയോട് അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്‍ക്കു ഹാനി വരുത്താതിരിക്കേണ്ടതിനു തങ്ങളെ ശുദ്ധീകരിക്കട്ടെ.
23മോശെ യഹോവയോട്: ജനത്തിനു സീനായിപര്‍വതത്തിൽ കയറുവാന്‍ പാടില്ല; പര്‍വതത്തിന് അതിര്‍ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് അമര്‍ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
24യഹോവ അവനോട്: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവര്‍ക്കു നാശം വരുത്താതിരിക്കേണ്ടതിന് അവന്‍റെ അടുക്കൽ കയറുവാന്‍ അതിര്‍ കടക്കരുത്.
25അങ്ങനെ മോശെ ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.