പഴയ നിയമംMOV
1മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍.
2നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം:
3നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.
4ആകയാൽ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ട് ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാൽ പര്‍വതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.
5അവിടെ നിന്‍റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്.
6ചെത്താത്ത കല്ലുകൊണ്ട് നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.
7സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടെവച്ചു തിന്നുകയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്‍റെ ദൈവമായ യഹോവയുടെ ജനമായിത്തീര്‍ന്നിരിക്കുന്നു.
10ആകയാൽ നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
11അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:
12നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീം പര്‍വതത്തിൽ നില്ക്കേണ്ടുന്നവര്‍: ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബെന്യാമീന്‍.
13ശപിപ്പാന്‍ ഏബാൽപര്‍വതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്‍, ദാന്‍, നഫ്താലി.
14അപ്പോള്‍ ലേവ്യര്‍ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
15ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്ന് ഉത്തരം പറയേണം.
16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
17കൂട്ടുകാരന്‍റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
18കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
19പരദേശിയുടെയും അനാഥന്‍റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
20അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
22അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
23അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
26ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.