പഴയ നിയമംMOV
1സൂഫിനെതിരേ പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും നടുവേ യോര്‍ദ്ദാനക്കരെ മരുഭൂമിയിൽ അരാബായിൽവച്ചു മോശെ എല്ലാ യിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിത്:
2സേയീര്‍പര്‍വതം വഴിയായി ഹോറേബിൽനിന്നു കാദേശ്-ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്.
3നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവര്‍ക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു.
4ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാര്‍ത്തിരുന്ന ബാശാന്‍രാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം
5യോര്‍ദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ:
6ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങള്‍ ഈ പര്‍വതത്തിങ്കൽ പാര്‍ത്തതു മതി.
7തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പര്‍വതത്തിലേക്കും അതിന്‍റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിന്‍.
8ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍.
9അക്കാലത്ത് ഞാന്‍ നിങ്ങളോടു പറഞ്ഞത്: എനിക്ക് ഏകനായി നിങ്ങളെ വഹിപ്പാന്‍ കഴികയില്ല.
10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; ഇതാ, നിങ്ങള്‍ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ ഇരിക്കുന്നു.
11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള്‍ ഇനിയും ആയിരം ഇരട്ടിയാക്കി, താന്‍ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12ഞാന്‍ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?
13അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിന്‍; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരാക്കും.
14അതിനു നിങ്ങള്‍ എന്നോട്: നീ പറഞ്ഞകാര്യം നല്ലത് എന്ന് ഉത്തരം പറഞ്ഞു.
15ആകയാൽ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരം പേര്‍ക്ക് അധിപതിമാര്‍, നൂറു പേര്‍ക്ക് അധിപതിമാര്‍, അമ്പതു പേര്‍ക്ക് അധിപതിമാര്‍, പത്തു പേര്‍ക്ക് അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
16അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: നിങ്ങളുടെ സഹോദരന്മാര്‍ക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ട്, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല കാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിന്‍.
17ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്‍റെ കാര്യവും വലിയവന്‍റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ. നിങ്ങള്‍ക്ക് അധികം പ്രയാസമുള്ള കാര്യം എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍; അതു ഞാന്‍ തീര്‍ക്കും.
18അങ്ങനെ നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാന്‍ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.
19പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബര്‍ന്നേയയിൽ എത്തി.
20അപ്പോള്‍ ഞാന്‍ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങള്‍ എത്തിയിരിക്കുന്നുവല്ലോ.
21ഇതാ, നിന്‍റെ ദൈവമായ യഹോവ ആ ദേശം നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊള്‍ക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു.
22എന്നാറെ നിങ്ങള്‍ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവര്‍ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വര്‍ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
23ആ വാക്ക് എനിക്കു ബോധിച്ചു; ഞാന്‍ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.
24അവര്‍ പുറപ്പെട്ടു പര്‍വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.
25ദേശത്തിലെ ഫലവും ചിലത് അവര്‍ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു.
26എന്നാൽ കയറിപ്പോകുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങള്‍ മറുത്തു:
27യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
28എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങള്‍ നമ്മെക്കാള്‍ വലിയവരും ദീര്‍ഘകായന്മാരും പട്ടണങ്ങള്‍ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങള്‍ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു.
29അപ്പോള്‍ ഞാന്‍ നിങ്ങളോട്: നിങ്ങള്‍ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.
30നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങള്‍ കാണ്‍കെ അവന്‍ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.
31ഒരു മനുഷ്യന്‍ തന്‍റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള്‍ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ എന്നു പറഞ്ഞു.
32ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിനു നിങ്ങള്‍ക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ക്കു കാണിച്ചുതരുവാനും
33രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങള്‍ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ വിശ്വസിച്ചില്ല.
34ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:
35ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാര്‍ ആരും കാണുകയില്ല.
36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവന്‍ യഹോവയെ പൂര്‍ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്‍റെ പുത്രന്മാര്‍ക്കും അവന്‍ ചവിട്ടിയ ദേശം ഞാന്‍ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.
37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചത്: നീയും അവിടെ ചെല്ലുകയില്ല.
38നിന്‍റെ ശുശ്രൂഷകനായ നൂന്‍റെ മകന്‍ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അതു കൈവശമാക്കിക്കൊടുക്കേണ്ടത്.
39കൊള്ളയാകുമെന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവര്‍ക്കു ഞാന്‍ അതു കൊടുക്കും; അവര്‍ അതു കൈവശമാക്കും.
40നിങ്ങള്‍ തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിന്‍.
41അതിനു നിങ്ങള്‍ എന്നോട്: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ഞങ്ങള്‍ പോയി യുദ്ധം ചെയ്യും എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ യുദ്ധായുധം ധരിച്ചു പര്‍വതത്തിൽ കയറുവാന്‍ തുനിഞ്ഞു.
42എന്നാൽ യഹോവ എന്നോട്: നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യരുത്; ഞാന്‍ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു.
43അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങള്‍ കേള്‍ക്കാതെ യഹോവയുടെ കല്പന മറുത്ത് അഹമ്മതിയോടെ പര്‍വതത്തിൽ കയറി.
44ആ പര്‍വതത്തിൽ കുടിയിരുന്ന അമോര്യര്‍ നിങ്ങളുടെ നേരേ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടര്‍ന്നു സേയീരിൽ ഹോര്‍മ്മാവരെ ചിന്നി ച്ചുകളഞ്ഞു.
45നിങ്ങള്‍ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല: നിങ്ങളുടെ അപേക്ഷയ്ക്കു ചെവി തന്നതുമില്ല.
46അങ്ങനെ നിങ്ങള്‍ കാദേശിൽ പാര്‍ത്ത ദീര്‍ഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.