പുതിയ നിയമംMOV
1നിങ്ങള്‍ക്കും ലവൊദിക്യയിലുള്ളവര്‍ക്കും ജഡത്തില്‍ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കുംവേണ്ടി,
2അവര്‍ ക്രിസ്തുവെന്ന ദൈവമര്‍മത്തിന്റെ പരിജ്ഞാനവും വിവേകപൂര്‍ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാന്‍ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.
3അവനില്‍ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു.
4വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ ഞാന്‍ ഇതു പറയുന്നു.
5ഞാന്‍ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു.
6ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയില്‍ നടപ്പിന്;
7അവനില്‍ വേരൂന്നിയും ആത്മികവര്‍ധന പ്രാപിച്ചും നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താല്‍ ഉറച്ചും സ്തോത്രത്തില്‍ കവിഞ്ഞും ഇരിപ്പിന്.
8തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവര്‍ന്നുകളയാതിരിപ്പാന്‍ സൂക്ഷിപ്പിന്; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങള്‍ക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല.
9അവനിലല്ലോ ദൈവത്തിന്റെ സര്‍വസമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്.
10എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്ണരായിരിക്കുന്നു.
11അ വനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാല് ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല് തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
12സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനോടുകൂടെ നിങ്ങളും ഉയിര്ത്തെഴുന്നേല്ക്കയും ചെയ്തു.
13അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചര്‍മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്, അവനോടുകൂടെ ജീവിപ്പിച്ചു;
14അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു;
15വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗം വയ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
16അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്.
17ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.
18താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്ശനങ്ങളില് പ്രവേശിക്കയും തന്റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന് ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്.
19തലയായവനില്‍നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നു.
20നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങള്‍ സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെപ്പോലെ
21മാനുഷകല്പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങള്‍ക്കു കീഴ്പെടുന്നത് എന്ത്?
22ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചുപോകുന്നതത്രേ.
23അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.