പഴയ നിയമംMOV
1സീയോനിൽ സ്വൈരികളായി ശമര്യാപര്‍വതത്തിൽ നിര്‍ഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്ക് അയ്യോ കഷ്ടം!
2നിങ്ങള്‍ കല്നയ്ക്കു ചെന്നു നോക്കുവിന്‍; അവിടെനിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
3നിങ്ങള്‍ ദുര്‍ദിവസം അകറ്റി വയ്ക്കുകയും സാഹസത്തിന്‍റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4നിങ്ങള്‍ ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിര്‍ന്നു കിടക്കയും ആട്ടിന്‍കൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6നിങ്ങള്‍ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്‍റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
7അതുകൊണ്ട് അവര്‍ ഇപ്പോള്‍ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.
8യഹോവയായ കര്‍ത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: ഞാന്‍ യാക്കോബിന്‍റെ ഗര്‍വത്തെ വെറുത്ത് അവന്‍റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന്‍ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും.
9ഒരു വീട്ടിൽ പത്തു പുരുഷന്മാര്‍ ശേഷിച്ചിരുന്നാലും അവര്‍ മരിക്കും;
10ഒരു മനുഷ്യന്‍റെ ചാര്‍ച്ചക്കാരന്‍, അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നെ, അവന്‍റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്‍റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: നിന്‍റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന് അവന്‍: ആരുമില്ല എന്നു പറഞ്ഞാൽ അവന്‍: യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
11യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളര്‍ന്നും തകര്‍ന്നുപോകും.
12കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ? എന്നാൽ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
13നിങ്ങള്‍ മിഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ട്: സ്വന്തശക്തിയാൽ ഞങ്ങള്‍ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.
14എന്നാൽ യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളുടെ നേരേ ഒരു ജാതിയെ എഴുന്നേല്പിക്കും; അവര്‍ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബായിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്.