പുതിയ നിയമംMOV
1ശൗല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു,
2ദമസ്കൊസില്‍ ഈ മാര്‍ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്ക് അവനോട് അധികാരപത്രം വാങ്ങി.
3അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി;
4അവന്‍ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
5നീ ആരാകുന്നു, കര്‍ത്താവേ, എന്ന് അവന്‍ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍.
6നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവന്‍ പറഞ്ഞു.
7അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു.
8ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;
9അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
10എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്ന് അവന്‍ വിളി കേട്ടു.
11കര്‍ത്താവ് അവനോട്: നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
12അവന്‍ പ്രാര്‍ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്‍റെമേല്‍ കൈ വയ്ക്കുന്നത് അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
13അതിന് അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.
14ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാന്‍ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു.
15കര്‍ത്താവ് അവനോട്: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
16എന്‍റെ നാമത്തിനുവേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.
17അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്ന് അവന്‍റെമേല്‍ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണന്‍ ആകേണ്ടതിനു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
18ഉടനെ അവന്‍റെ കണ്ണില്‍നിന്നു ചെതുമ്പല്‍പോലെ വീണു; കാഴ്ച ലഭിച്ച് അവന്‍ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
19അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാള്‍ പാര്‍ത്തു,
20യേശു തന്നെ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.
21കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കു നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.
22ശൗലോ മേല്ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശുതന്നെ ക്രിസ്തു എന്ന് തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
23കുറെനാള്‍ കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
24ശൗല്‍ അവരുടെ കൂട്ടുകെട്ട് അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗരഗോപുരങ്ങളില്‍ കാവല്‍ വച്ചു.
25എന്നാല്‍ അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കുട്ടയിലാക്കി മതില്‍ വഴിയായി ഇറക്കിവിട്ടു.
26അവന്‍ യെരൂശലേമില്‍ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ ഒരു ശിഷ്യന്‍ എന്ന് വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
27ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ വഴിയില്‍വച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു.
28പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തുപോന്നു.
29യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി.
30സഹോദരന്മാര്‍ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടു പോയി, അവിടെനിന്നു തര്‍സൊസിലേക്ക് അയച്ചു.
31അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിലൊക്കെയും സഭയ്ക്കു സമാധാനം ഉണ്ടായി, അത് ആത്മികവര്‍ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
32പത്രൊസ് എല്ലാടവും സഞ്ചരിക്കയില്‍ ലുദ്ദയില്‍ പാര്‍ക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;
33അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു.
34പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചു കൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു.
35ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.
36യോപ്പയില്‍ പേടമാന്‍ എന്നര്‍ഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു.
37ആ കാലത്ത് അവള്‍ ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയില്‍ കിടത്തി.
38ലുദ്ദ യോപ്പയ്ക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്ന് അപേക്ഷിപ്പാന്‍ രണ്ട് ആളെ അവന്‍റെ അടുക്കല്‍ അയച്ചു.
39പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു.
40പത്രൊസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ഥിച്ചു ശവത്തിന്‍റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്ക്ക എന്ന് പറഞ്ഞു; അവള്‍ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.
41അവന്‍ കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി.
42ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി, പലരും കര്‍ത്താവില്‍ വിശ്വസിച്ചു.
43പിന്നെ അവന്‍ തോല്ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെനാള്‍ യോപ്പയില്‍ പാര്‍ത്തു.