പഴയ നിയമംMOV
1ദാവീദിന്‍റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താൽ അഭിഷിക്തന്‍, യിസ്രായേലിന്‍ മധുരഗായകന്‍ തന്നെ.
2യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്‍റെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു.
3യിസ്രായേലിന്‍റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍പാറ എന്നോട് അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍, ദൈവഭയത്തോടെ വാഴുന്നവന്‍,
4മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യന്‍; മഴയ്ക്ക് പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യന്‍.
5ദൈവസന്നിധിയിൽ എന്‍റെ ഗൃഹം അതുപോലെയല്ലയോ? അവന്‍ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകല രക്ഷയും വാഞ്ഛയും തഴപ്പിക്കയില്ലയോ?
6എന്നാൽ സകല നീചന്മാരും എറിഞ്ഞു കിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
7അവയെ തൊടുവാന്‍ തുനിയുന്നവന്‍ ഇരുമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നെ തീവച്ചു ചുട്ടുകളയേണം.
8ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യന്‍ യോശേബ്-ബശ്ശേബെത്ത്; അവന്‍ നായകന്മാരിൽ തലവന്‍; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യന്‍ അദീനോ ഇവന്‍തന്നെ.
9അവന്‍റെശേഷം ഒരു അഹോഹ്യന്‍റെ മകനായ ദോദായിയുടെ മകന്‍ എലെയാസാര്‍; അവന്‍ ഫെലിസ്ത്യര്‍ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തന്‍ ആയിരുന്നു.
10അവന്‍ എഴുന്നേറ്റു കൈ തളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്‍റെ അടുക്കൽ മടങ്ങിവന്നുള്ളൂ.
11അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയര്‍ ഉള്ളോരു വയലിൽ കവര്‍ച്ചയ്ക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.
12അവനോ വയലിന്‍റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി.
13മുപ്പതു നായകന്മാരിൽ മൂന്നു പേര്‍ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
14അന്ന് ദാവീദ് ദുര്‍ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യര്‍ക്കു ബേത്‍ലഹേമിൽ അക്കാലത്ത് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
15ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നും വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
16അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:
17യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? ഇതു ചെയ്‍വാന്‍ എനിക്കു സംഗതി വരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന്‍ അവനു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തത്.
18യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവന്‍ ആയിരുന്നു. അവന്‍ തന്‍റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവന്‍ മൂവരിൽവച്ചു കീര്‍ത്തി പ്രാപിച്ചു.
19അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കു തലവനായിത്തീര്‍ന്നു. എന്നാൽ അവന്‍ മറ്റേ മൂവരോളം വരികയില്ല.
20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്‍റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
21അവന്‍ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്‍റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്നു മിസ്രയീമ്യന്‍റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.
22ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീര്‍ത്തി പ്രാപിച്ചു.
23അവന്‍ മുപ്പതു പേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റേ മൂന്നു പേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
24യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാൽ: ബേത്‍ലഹേമ്യനായ ദോദോവിന്‍റെ മകന്‍ എൽഹാനാന്‍,
25ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
26പൽത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ,
27അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി,
28അഹോഹ്യന്‍ സൽമോന്‍, നെത്തോഫാത്യന്‍ മഹരായി,
29നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,
30പിരാതോന്യന്‍ ബെനായ്യാവ്, നഹലേഗാശുകാരന്‍ ഹിദ്ദായി,
31അര്‍ബാത്യന്‍ അബീ-അൽബോന്‍, ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,
32ശാൽബോന്യന്‍ എല്യഹ്ബാ, യാശേന്‍റെ പുത്രന്മാര്‍: യോനാഥാന്‍,
33ഹരാര്യന്‍ ശമ്മാ, അരാര്യനായ ശാരാരിന്‍റെ മകന്‍ അഹീരാം,
34മാഖാത്യന്‍റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്‍റെ മകന്‍ എലീയാം,
35കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,
36സോബക്കാരനായ നാഥാന്‍റെ മകന്‍ യിഗാൽ, ഗാദ്യന്‍ ബാനി,
37സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകന്മാരായ അമ്മോന്യന്‍ സേലെക്, ബെരോത്യന്‍ നഹരായി.
38യിത്രിയന്‍ ഈരാ, യിത്രിയന്‍ ഗാരേബ്,
39ഹിത്യന്‍ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേര്‍.