പഴയ നിയമംMOV
1മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവന് അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേര്.
2എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം അവന് യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.
3തന്റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന് വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങള്‍ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
4യെരൂശലേമിൽ ഞാന്‍ എന്റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവന് ബലിപീഠങ്ങള്‍ പണിതു.
5യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവന് ആകാശത്തിലെ സര്‍വസൈന്യത്തിനും ബലിപീഠങ്ങള്‍ പണിതു;
6അവന് തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന് അനിഷ്ടമായുള്ളതു പലതും ചെയ്തു.
7ഈ ആലയത്തിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താന്‍ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവന് പ്രതിഷ്ഠിച്ചു.
8ഞാന്‍ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന് അവര്‍ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാര്ക്കു ഞാന്‍ കൊടുത്ത ദേശം വിട്ടലയുവാന്‍ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.
9എന്നാൽ അവര്‍ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്വാന് മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
10ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാര് മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:
11യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പേ ഉണ്ടായിരുന്ന അമോര്യര്‍ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദായെയും പാപം ചെയ്യിക്കയാലും
12യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന ഏവന്റെയും ചെവിരണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനര്‍ഥം ഞാന്‍ യെരൂശലേമിനും യെഹൂദായ്ക്കും വരുത്തും.
13ഞാന്‍ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ്ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തന് ഒരു തളിക തുടയ്ക്കയും തുടച്ചശേഷം അതു കമഴ്ത്തിവയ്ക്കയും ചെയ്യുന്നതുപോലെ ഞാന്‍ യെരൂശലേമിനെ തുടച്ചുകളയും.
14എന്റെ അവകാശത്തിന്റെ ശേഷിപ്പ് ഞാന്‍ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവര്‍ തങ്ങളുടെ സകലശത്രുക്കള്‍ക്കും കവര്‍ച്ചയും കൊള്ളയും ആയിത്തീരും.
15അവരുടെ പിതാക്കന്മാര് മിസ്രയീമിൽനിന്നു പുറപ്പെട്ട നാള്‍മുതൽ ഇന്നുവരെ അവര്‍ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ.
16അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവന് യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാന്‍ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.
17മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
18മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോന് അവനു പകരം രാജാവായി.
19ആമോന് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന് രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു മെശൂല്ലേമെത്ത് എന്ന് പേര്; അവള് യൊത്ത്ബക്കാരനായ ഹാരൂസിന്റെ മകളായിരുന്നു.
20അവന് തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു;
21തന്റെ അപ്പന് നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പന് സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
22അങ്ങനെ അവന് തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
23എന്നാൽ ആമോന്റെ ഭൃത്യന്മാര് അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവച്ചു കൊന്നുകളഞ്ഞു;
24എന്നാൽ ദേശത്തെ ജനം ആമോന്‍രാജാവിന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.
25ആമോന് ചെയ്ത മറ്റുള്ളവൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
26ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ യോശീയാവ് അവന് പകരം രാജാവായി.