പഴയ നിയമംMOV
1ബെന്യാമീന്‍ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികന് ഉണ്ടായിരുന്നു; അവന് ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകന് ആയിരുന്നു.
2അവന് ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകന് ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാള്‍ കോമളനായ പുരുഷന് ഇല്ലായിരുന്നു; അവന് എല്ലാവരെക്കാളും തോള് മുതൽ പൊക്കമേറിയവന് ആയിരുന്നു.
3ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകള്‍ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്ന് കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
4അവന് എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന് ബെന്യാമീന്‍ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.
5സൂഫ്ദേശത്ത് എത്തിയപ്പോള്‍ ശൗൽ കൂടെയുള്ള ഭൃത്യനോട്: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പന് കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
6അതിന് അവന്: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷന് ഉണ്ട്; അവന് മാന്യന് ആകുന്നു; അവന് പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന് പക്ഷേ പറഞ്ഞുതരും എന്ന് അവനോടു പറഞ്ഞു.
7ശൗൽ തന്റെ ഭൃത്യനോട്: നാം പോകുന്നുഎങ്കിൽ ആ പുരുഷന് എന്താകുന്നു കൊണ്ടുപോകേണ്ടത്? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷനു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്ക് എന്തുള്ളൂ എന്നു ചോദിച്ചു.
8ഭൃത്യന് ശൗലിനോട്: എന്റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാന്‍ ദൈവപുരുഷനു കൊടുക്കാം; അവന് നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.-
9പണ്ട് യിസ്രായേലിൽ ഒരുത്തന് ദൈവത്തോടു ചോദിപ്പാന്‍ പോകുമ്പോള്‍: വരുവിന്‍; നാം ദര്‍ശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോള്‍ പ്രവാചകന് എന്നു പറയുന്നവനെ അന്നു ദര്ശകന് എന്നു പറഞ്ഞുവന്നു.-
10ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവപുരുഷന് താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
11അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളം കോരുവാന്‍ പോകുന്ന ബാല്യക്കാരത്തികളെ കണ്ട് അവരോട്: ദര്ശകന് ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
12അവര്‍ അവരോട്: ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിന്‍; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവന് ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ട്.
13നിങ്ങള്‍ പട്ടണത്തിൽ കടന്ന ഉടനെ അവന് പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങള്‍ അവനെ കാണേണം; അവന് യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവന് ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിന്‍; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.
14അങ്ങനെ അവര്‍ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോള്‍ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരേ വരുന്നു.
15എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി:
16നാളെ ഇന്നേരത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ ഞാന്‍ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവന് എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു.
17ശമൂവേൽ ശൗലിനെ കണ്ടപ്പോള്‍ യഹോവ അവനോട്: ഞാന്‍ നിന്നോട് അരുളിച്ചെയ്ത ആള് ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവന്‍ എന്നു കല്പിച്ചു.
18അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദര്‍ശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
19ശമൂവേൽ ശൗലിനോട്: ദര്ശകന് ഞാന്‍ തന്നെ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിന്‍; നിങ്ങള്‍ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന്‍ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സര്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
21അതിന് ശൗൽ: ഞാന്‍ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീന്‍ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന്‍ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു.
22പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവര്‍ക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം മുപ്പതു പേര് ഉണ്ടായിരുന്നു.
23ശമൂവേൽ വെപ്പുകാരനോട്: നിന്റെ പക്കൽവച്ചുകൊള്ക എന്നു പറഞ്ഞു ഞാന്‍ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
24വെപ്പുകാരന് കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവച്ചു. നിനക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്‍ക; ഞാന്‍ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് ഇത് ഉത്സവത്തിനുവേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25അവര്‍ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവന് വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.
26അവര്‍ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാന്‍ നിന്നെ യാത്ര അയയ്ക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നെ, വെളിയിലേക്കു പുറപ്പെട്ടു,
27പട്ടണത്തിന്റെ അറ്റത്ത് എത്തിയപ്പോള്‍ ശമൂവേൽ ശൗലിനോട്: ഭൃത്യന് മുമ്പേ കടന്നുപോകുവാന്‍ പറക;- അവന് കടന്നുപോയി; - ഞാന്‍ നിന്നോടു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം നില്ക്ക എന്നു പറഞ്ഞു.