പുതിയ നിയമംMOV
1യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും
2ചിതറിപ്പാര്‍ക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്റെ മുന്നറിവിന് ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താല്‍ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കുമാറാകട്ടെ.
3നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവന് മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,
4അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താല്‍ ദൈവശക്തിയില് കാക്കപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും
5ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിതന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
6അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്പനേരത്തേക്കു നാനാപരീക്ഷകളാല് ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു.
7അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാണ്മാന് അങ്ങനെ ഇടവരും.
8അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു
9നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
10നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര് ഈ രക്ഷയെ ആരാഞ്ഞ് അന്വേഷിച്ചിരുന്നു.
11അവരിലുള്ള ക്രിസ്തുവിന് ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാര് ആരാഞ്ഞുനോക്കി, തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ
12തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവര്‍ക്കു വെളിപ്പെട്ടു; സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അത് ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.
13ആകയാല്‍ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിര്‍മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല് നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണപ്രത്യാശ വച്ചുകൊള്‍വിന്‍.
14പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
15നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിന്‍.
16“ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
17മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള്‍ പിതാവ് എന്നു വിളിക്കുന്നു എങ്കില്‍ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന്.
18വ്യര്‍ഥവും പിതൃപാരമ്പര്യവുമായുള്ളനിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19ക്രിസ്തു എന്ന നിര്‍ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
20അവന് ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവന് മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
21നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു.
22എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്‍വം അന്യോന്യം ഉറ്റുസ്നേഹിപ്പിന്.
23കെടുന്ന ബീജത്താലല്ല, കെടാത്തതിനാല്‍, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താല്‍തന്നെ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
24“സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിര്‍ന്നുപോയി;
25കര്‍ത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.