പുതിയ നിയമംMOV
1ഞങ്ങളെ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവമര്‍മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.
2ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.
3നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നത് എനിക്ക് എത്രയും ലഘുകാര്യം; ഞാന്‍ എന്നെത്തന്നെ വിധിക്കുന്നതുമില്ല.
4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവ് ആകുന്നു.
5ആകയാല്‍ കര്‍ത്താവ്വരുവോളം സമയത്തിനുമുമ്പേ ഒന്നും വിധിക്കരുത്; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.
6സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നത്: എഴുതിയിരിക്കുന്നതിന് അപ്പുറം (ഭാവിക്കാതിരിപ്പാന്‍) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും ആരും ഒരുത്തന് അനുകൂലമായും മറ്റൊരുവനു പ്രതികൂലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിനും തന്നെ.
7നിന്നെ വിശേഷിപ്പിക്കുന്നത് ആര്‍? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?
8ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി; ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിനു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു.
9ഞങ്ങള്‍ ലോകത്തിന്, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നെ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്ന് എനിക്കു തോന്നുന്നു.
10ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.
11ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
12സ്വന്തകൈയാല്‍ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീര്‍വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു.
13ഞങ്ങള്‍ ലോകത്തിന്‍റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്‍റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.
14നിങ്ങളെ നാണിപ്പിപ്പാനല്ല, എന്‍റെ പ്രിയമക്കളോട് എന്നപോലെ ബുദ്ധി പറഞ്ഞുകൊണ്ട് ഇത് എഴുതുന്നു.
15നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചത്.
16ആകയാല്‍ എന്‍റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17ഇതു നിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്‍റെ പ്രിയമകനുമായ തിമൊഥെയൊസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്‍റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍പ്പിക്കും.
18എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നു വച്ചു ചിലര്‍ ചീര്‍ത്തിരിക്കുന്നു.
19കര്‍ത്താവിന് ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്ന്, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും.
20ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
21നിങ്ങള്‍ക്ക് ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടത്?