പഴയ നിയമംMOV
1യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.
2തോലായുടെ പുത്രന്മാര്‍: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്‍മായി, യിബ്സാം, ശെമൂവേൽ എന്നിവര്‍ അവരുടെ പിതാവായ തോലായുടെഭ വനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്‍റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്.
3ഉസ്സിയുടെ പുത്രന്മാര്‍: യിസ്രഹ്യാവ്; യിസ്രഹ്യാവിന്‍റെ പുത്രന്മാര്‍: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ് ഇങ്ങനെ അഞ്ചു പേര്‍;
4ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു. അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി മുപ്പത്താറായിരം പേരുണ്ടായിരുന്നു; അവര്‍ക്ക് അനേക ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
5അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്‍പത്തേഴായിരം പേര്‍.
6ബെന്യാമീന്യര്‍: ബേല, ബേഖെര്‍, യെദിയയേൽ ഇങ്ങനെ മൂന്നു പേര്‍.
7ബേലയുടെ പുത്രന്മാര്‍: എസ്ബോന്‍, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചു പേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേര്‍.
8ബേഖെരിന്‍റെ പുത്രന്മാര്‍: സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്‍റെ പുത്രന്മാര്‍.
9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തി ഇരുനൂറു പേര്‍.
10യെദീയയേലിന്‍റെ പുത്രന്മാര്‍: ബിൽഹാന്‍; ബിൽഹാന്‍റെ പുത്രന്മാര്‍: യെവൂശ്, ബെന്യാമീന്‍, ഏഹൂദ്, കെനയനാ, സേഥാന്‍, തര്‍ശ്ശീശ്, അഹീശാഫര്‍.
11ഇവരെല്ലാവരും യെദീയയേലിന്‍റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിനു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തി ഇരുനൂറു പേര്‍.
12ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം; അഹേരിന്‍റെ പുത്രന്‍: ഹൂശീം;
13നഫ്താലിയുടെ പുത്രന്മാര്‍: യഹ്സീയേൽ, ഗൂനി, യേസെര്‍, ശല്ലൂം; ബിൽഹയുടെ പുത്രന്മാര്‍.
14മനശ്ശെയുടെ പുത്രന്മാര്‍: അവന്‍റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവള്‍ ഗിലെയാദിന്‍റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
15എന്നാൽ മാഖീര്‍ ഹുപ്പീമിന്‍റെയും ശുപ്പീമിന്‍റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്ന് ആയിരുന്നു; രണ്ടാമന്‍റെ പേര്‍ ശെലോഫെഹാദ് എന്ന് ആയിരുന്നു; ശെലോഫെഹാദിനു പുത്രിമാര്‍ ഉണ്ടായിരുന്നു.
16മാഖീരിന്‍റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവനു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്‍റെ സഹോദരന് ശേരെശ് എന്നു പേര്‍; അവന്‍റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.
17ഊലാമിന്‍റെ പുത്രന്‍: ബെദാന്‍. ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ പുത്രന്മാര്‍ ആയിരുന്നു.
18അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ എന്നിവരെ പ്രസവിച്ചു.
19ശെമീദയുടെ പുത്രന്മാര്‍: അഹ്യാന്‍, ശേഖെം, ലിക്കെഹി, അനീയാം.
20എഫ്രയീമിന്‍റെ പുത്രന്മാര്‍: ശൂഥേലഹ്; അവന്‍റെ മകന്‍ ബേരെദ്; അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ എലാദാ; അവന്‍റെ മകന്‍ തഹത്ത്;
21അവന്‍റെ മകന്‍ സബാദ്, അവന്‍റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ട് അവര്‍ അവരെ കൊന്നുകളഞ്ഞു.
22അവരുടെ പിതാവായ എഫ്രയീം ഏറിയനാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്‍റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.
23പിന്നെ അവന്‍ തന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; തന്‍റെ ഭവനത്തിന് അനര്‍ഥം ഭവിച്ചതുകൊണ്ട് അവന്‍ അവനു ബെരീയാവ് എന്നു പേര്‍ വിളിച്ചു.
24അവന്‍റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍-ശെയെരയും പണിതു.
25അവന്‍റെ മകന്‍ രേഫഹും, രേശെഫും; അവന്‍റെ മകന്‍ തേലഹ്; അവന്‍റെ മകന്‍ തഹന്‍;
26അവന്‍റെ മകന്‍ ലദാന്‍; അവന്‍റെ മകന്‍ അമ്മീഹൂദ്; അവന്‍റെ മകന്‍ എലീശാമാ;
27അവന്‍റെ മകന്‍ നൂന്‍; അവന്‍റെ മകന്‍ യെഹോശൂവാ.
28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,
29മനശ്ശെയരുടെ ദേശത്തിനരികെ ബേത്ത്-ശെയാനും അതിന്‍റെ ഗ്രാമങ്ങളും, താനാക്കും അതിന്‍റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്‍റെ ഗ്രാമങ്ങളും, ദോരും അതിന്‍റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാര്‍ പാര്‍ത്തു.
30ആശേരിന്‍റെ പുത്രന്മാര്‍: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവ്; ഇവരുടെ സഹോദരി സേരഹ്.
31ബെരീയാവിന്‍റെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സയീത്തിന്‍റെ അപ്പനായ മല്ക്കീയേൽ.
32ഹേബെര്‍ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33യഫ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവര്‍ യഫ്ലേത്തിന്‍റെ പുത്രന്മാര്‍.
34ശേമേരിന്‍റെ പുത്രന്മാര്‍: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
35അവന്‍റെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാര്‍: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36സോഫഹിന്‍റെ പുത്രന്മാര്‍: സൂഹ, ഹര്‍ന്നേഫെര്‍, ശൂവാൽ, ബേരി, യിമ്രാ,
37ബേസെര്‍, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാന്‍, ബെയേരാ.
38യേഥെരിന്‍റെ പുത്രന്മാര്‍ യെഫുന്നെ, പിസ്പ, അരാ.
39ഉല്ലയുടെ പുത്രന്മാര്‍: ആരഹ്, ഹന്നീയേൽ, രിസ്യാ.
40ഇവര്‍ എല്ലാവരും ആശേരിന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നെ.